കുട്ടികളില്ലാത്തതിന് പീഡനം: ഭര്‍ത്താവില്‍ നിന്നും 7 ലക്ഷം ആവശ്യപ്പെട്ട് യുവതി കോടതിയില്‍
Nov 18, 2014, 16:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.11.2014) കുട്ടികളില്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും പീഡനം നേരിടേണ്ടി വന്ന യുവതി ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ട് കോടതിയില്‍. കിനാനൂര്‍ ചായ്യോത്തെ ഒടിയത്ത് മാവ് ചെമ്മട്ടംകുഴിയിലെ ആന്‍ഡ്രൂസിന്റെ മകള്‍ ഡെയ്‌സി (41)യാണ് ഭര്‍ത്താവ് തളിപ്പറമ്പ് പന്നിയൂര്‍ സ്വദേശിയായ ഗോവിന്ദന്റെ മകന്‍ വി.വി ബല്‍രാജിനെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യില്‍ ഹര്‍ജി നല്‍കിയത്.
10 വര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് യുവാവില്‍ നിന്നും നിരന്തരമായി പീഡനമേല്‍ക്കേണ്ടി വന്നുവെന്നാണ് യുവതിയുടെ പരാതി. ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരത്തിന് പുറമെ പ്രതിമാസം 8,000 രൂപ ചിലവിന് ആവശ്യപ്പെട്ടുമാണ് കോടതിയെ സമീപിച്ചത്.
ഭര്‍ത്താവ് സ്വത്ത് വില്‍ക്കുന്നത് തടയണമെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Husband, Wife, Court, Kasaragod, Kerala, Daughter, Daisy.