സൗമ്യ എന്തിനീ കടുംകൈ ചെയ്തു?
Jun 21, 2015, 22:15 IST
ചെറുവത്തൂര്‍: (www.kasargodvartha.com 21/06/2015) രണ്ട് പിഞ്ചുമക്കളെയും കൊണ്ട് തീകൊളുത്തി ജീവിതമവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് പടന്ന കടപ്പുറത്തെ സൗമ്യ എത്തപ്പെട്ടതിന്റെ കാരണം എന്താണെന്ന് തിരയുകയാണ് ഒരുനാട് മുഴുവനും. ഞായറാഴ്ച ഉച്ചയോടെയാണ് പടന്ന കടപ്പുറത്തെ ചന്ദ്രന്‍ - ശാരദ ദമ്പതികളുടെ മകളും, മര വ്യാപാരിയായ തൃക്കരിപ്പൂര്‍ ചെറുകാനത്തെ ജയന്റെ ഭാര്യയുമായ സൗമ്യ (35), മക്കളായ പയ്യന്നൂര്‍ ചിന്മയ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി യദുനന്ദ (എട്ട്), ദേവനന്ദ (നാല്) എന്നിവരെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുടുംബ ബന്ധത്തിലെ താളപ്പിഴകളാണ് ഈ യുവതിയുടെയും കുഞ്ഞുങ്ങളുടെയും മരണത്തിന് വഴിവെച്ചതെന്നാണ് പറയപ്പെടുന്നത്. സൗമ്യയും, ജയനും തമ്മില്‍ ദാമ്പത്യ ബന്ധത്തില്‍ കാര്യമായ വിള്ളല്‍ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കളും നാട്ടുകാരും നല്‍കുന്ന സൂചന.
ജയന്‍ മര വ്യാപാരിയാണ്. കുറച്ചുകാലം പയ്യന്നൂരിലെ ഒരു ജ്വല്ലറിയില്‍ ജോലി ചെയ്തുവന്നിരുന്ന സൗമ്യ അടുത്തിടെയാണ് അവിടുത്തെ ജോലി ഉപേക്ഷിച്ചത്. ഇതിന് മുമ്പ് തന്നെ വീട്ടില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ സ്വന്തം സ്‌കൂട്ടറുമെടുത്താണ് മക്കളെയും കൂട്ടി സൗമ്യ മാവിലാകടപ്പുറത്തെ സ്വന്തം വീട്ടിലേക്ക് പോയത്. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയ വിവരം ഭര്‍ത്താവ് ജയന്‍ സൗമ്യയുടെ സഹോദരനും ഓട്ടോ ഡ്രൈവറുമായ സതീഷിനെ വിളിച്ചറിയിച്ചിരുന്നു.
സൗമ്യയുടെ മൂത്ത സഹോദരന്‍ സജി എന്ന സജീന്ദ്രന്‍ വിദേശത്താണ്. വീട്ടിലെത്തിയ സൗമ്യ സതീഷനെ മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നു. മാതാപിതാക്കള്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണെന്നും താന്‍ ഉടന്‍ മത്സ്യം വാങ്ങി വരാമെന്നും സതീശന്‍
സൗമ്യയെ അറിയിക്കുകയായിരുന്നു. അല്‍പം കഴിഞ്ഞ് മത്സ്യവുമായി എത്തിയ സതീശന്‍ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് തൊട്ടയല്‍പക്കത്തുള്ള ഇളയച്ഛന്റെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ സൗമ്യ അവിടെയില്ലെന്ന് മനസിലാക്കി. ഇതിനിടയില്‍ വീട്ടിനകത്ത് നിന്നും പുക ഉയരുന്നത് കണ്ട് സതീശന്‍ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് സൗമ്യയെയും മക്കളെയും വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടികള്‍ക്ക് ഭാഗികമായി മാത്രമേ പൊള്ളലേറ്റിരുന്നുള്ളൂ. ഇവര്‍ രക്ഷപ്പെടാനായി വാതിലിന് അടുത്തെത്തിയിരുന്നു. മൂന്നുപേരുടെയും മൃതദേഹം വാതിലനടുത്ത് തന്നെയാണ് കിടന്നിരുന്നത്. മുറിക്കകത്ത് പുക നിറഞ്ഞതിനാല്‍ കുട്ടികള്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

Related News:
പടന്ന മാവിലാ കടപ്പുറത്ത് മാതാവും രണ്ട് പെണ്‍മക്കളും തീകൊളുത്തി മരിച്ച നിലയില്‍
Keywords : Cheruvathur, Death, Family, Woman, Kanhangad, Police, Natives, Investigation, Saumya, Why Soumya commits suicide ?