പണി തീരും മുമ്പേ ഇവരുടെ പണി നോക്കണേ...!
Apr 22, 2015, 20:00 IST
മേല്‍പറമ്പ്: (www.kasargodvartha.com 22/04/2015) കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാത ഒന്നര വര്‍ഷം കൊണ്ട് നല്ല അടിപൊളി റോഡാക്കി തരാമെന്ന് പറഞ്ഞ് കമ്പനി തുടങ്ങിയ പണി ഒച്ചിഴയും വേഗത്തില്‍ പുരോഗമിക്കുകയാണ്. പ്രതിഷേധ സമരങ്ങള്‍ നടത്തുമ്പോള്‍ മാത്രം ഒന്നനങ്ങി പണിയെടുക്കുന്ന കരാറുകാര്‍ പിന്നെ പഴയപടി തന്നെ.
ചളിയംകോട്ട് കഴിഞ്ഞ മഴയ്ക്ക് മുമ്പ് തുടങ്ങിയ സുരക്ഷാ ഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തി ഇതുവരെയായും പൂര്‍ത്തായിട്ടില്ല. പണി ഇങ്ങനെ നടക്കുമ്പോള്‍ ചിലരുടെ 'പണി'യാണ് കാഴ്ചക്കാര്‍ക്ക് ചിരിക്കാന്‍ വക നല്‍കുന്നത്. പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഭിത്തിയില്‍ കഴിഞ്ഞ ദിവസം സിനിമാ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഭാസ്‌ക്കര്‍ ദി റാസ്‌ക്കള്‍ ഉള്‍പെടെയുള്ള സിനിമകളുടെ പോസ്റ്ററുകളാണ് ഭിത്തിയില്‍ ഇടംപിടിച്ചത്.
ഏകദേശം മുന്നൂറ് മീറ്ററിലധികം നീളമുള്ള ഭിത്തിയില്‍ ഇനിയും കൂടുതല്‍ പോസ്റ്ററുകള്‍ പതിയുമെന്ന കാര്യത്തില്‍ സംശയമില്ല. വായിച്ചപ്പോള്‍ ഈ വാര്‍ത്തയില്‍ ഒഴു കഴമ്പുമില്ലെന്ന് തെറ്റിദ്ധരിക്കരുത്. നമ്മുടെ ചുറ്റുപാടിനോട് നാം കാണിക്കുന്ന അനീതിയെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, സ്‌റ്റോപ്പുകള്‍, കെട്ടിടങ്ങള്‍, ചുവരുകള്‍, മതില്‍ കെട്ടുകള്‍ എന്നുവേണ്ട... എവിടെ നോക്കിയാലും ഇന്ന് സിനിമാ പോസ്റ്ററുകളും നോട്ടീസുകളും നിറഞ്ഞുനില്‍ക്കുകയാണ്.
പുതിയ ബസ് സ്റ്റാന്‍ഡ് എന്ന വിളിപ്പേരുള്ള നമ്മുടെ 'പുതിയ ബസ് സ്റ്റാന്‍ഡിനും' ഇതേ അവസ്ഥയായിരുന്നു. എന്നാല്‍ നഗരസഭ ലക്ഷങ്ങള്‍ ചിലവഴിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി പോസ്റ്ററുകളും നോട്ടീസുകളും മാറ്റിക്കഴിഞ്ഞു. ഇതുകൊണ്ടു മാത്രം തീര്‍ന്നില്ല നമ്മുടെ ചെയ്തികള്‍. കണ്ടിടത്ത് തുപ്പുക, മൂത്രമൊഴിക്കുക, മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുക അങ്ങിനെയെന്തെല്ലാം, ഏതെല്ലാം കാര്യങ്ങള്‍... കാണുമ്പോള്‍ ഒരുതരം അറപ്പ് തോന്നുന്നില്ലേ? നമ്മുടെ ചുറ്റുവട്ടത്തെ നാം തന്നെ മലിനമാക്കുകയല്ലേ..
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Chandrigiri, Road, Film, Busstand, Kanhangad, Melparamba, Poster.