സ്‌കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്
Nov 15, 2014, 23:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2014) സ്‌കൂള്‍ വിട്ടു മടങ്ങുന്നതിനിടെ മരണത്തിലേക്ക് ഇറങ്ങിപ്പോയ അഭിലാഷിനെയോര്‍ത്ത് വീടും നാടും വിദ്യാലയവും തേങ്ങുന്നു, നടുങ്ങുന്നു. അഭിലാഷിന് എന്താണ് സംഭവിച്ചതെന്നറിയാതെ നാട് വിറങ്ങലിച്ചു നില്‍ക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് പതിവു പോലെ കൂട്ടുകാരായ ഷെബീര്‍, ഉനൈസ്, മന്‍സൂര്‍, സലാം എന്നിവര്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു മടങ്ങിയതായിരുന്നു അഭിലാഷ്.
സലാമും മന്‍സൂറും അവരുടെ സ്‌റ്റോപ്പുകളില്‍ ഇറങ്ങി. എന്നാല്‍ അഭിലാഷ് തന്റെ സ്‌റ്റോപ്പ് എത്തുന്നതിനു മുമ്പേ പതിവു തെറ്റിച്ച് ഇറങ്ങുകയായിരുന്നുവെന്ന് ഷബീറും ഉനൈസും പറഞ്ഞു. നേരം ഇരുട്ടിയിട്ടും അഭിലാഷ് വീട്ടിലെത്താത്തപ്പോള്‍ അന്വേഷണമായി. തിരച്ചിലില്‍ ശനിയാഴ്ച മൃതദേഹം കാണപ്പെട്ട സ്ഥലത്തിനടുത്തായി അഭിലാഷിന്റെ പുസ്തകങ്ങളും ചെരുപ്പും കണ്ടെത്തി. വെള്ളക്കെട്ടില്‍ തിരഞ്ഞെങ്കിലും മൃതദേഹം കണ്ടിരുന്നില്ല. തിരച്ചില്‍ പല വഴിക്കും നടത്തിവരുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ പൂഴിയെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ മലര്‍ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കാണപ്പെട്ടത്.
പ്ലാസ്റ്റിക്ക് ഷീറ്റു വലിച്ചു കെട്ടിയ ചെറിയൊരു കുടിലാണ് അഭിലാഷിന്റെ വീട്. ഉണ്ണുന്നതും ഉറങ്ങുന്നതും പഠിക്കുന്നതും എല്ലാം ഇതില്‍ തന്നെ. മത്സ്യത്തൊഴിലാളിയായ ഹൊസ്ദുര്‍ഗ് കടപ്പുറത്തെ സുരേഷിന്റെയും മിനിയുടെയും മകനാണ്. അശ്വതി അഭിലാഷിന്റെ സഹോദരിയാണ്. പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയായ അഭിലാഷ്. മുഖത്തേറ്റ പരിക്കും മൃതദേഹം കാണപ്പെട്ട അസ്വാഭാവിക സാഹചര്യവും മരണത്തിലെ ദുരൂഹത ഏറെ വര്‍ധപ്പിക്കുന്നു.
വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന്‍ എം.പി

Related News:
കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
Keywords : Kanhangad, Death, Student, Police, Investigation, School, Abhilash.