ഡിവൈഎഫ്ഐ നേതാവിന്റെ വിവാഹ രഹസ്യം ചോര്‍ന്നു; കല്യാണം മുടങ്ങി
Jan 24, 2012, 18:03 IST
കാഞ്ഞങ്ങാട്: വിവാഹം രഹസ്യമായി നടത്താനുള്ള തീരുമാനം ചോര്‍ന്നതിനെതുടര്‍ന്ന് ഡിവൈഎഫ് നേതാവിന്റെ കല്യാണം നടന്നില്ല. പ്രതിശ്രുത വധുവിനെ ബന്ധുക്കള്‍ വീട്ടു തടങ്കലിലാക്കി. ഡിവൈഎഫ്ഐ ഏഴാംമൈല്‍ മേഖലാ സെക്രട്ടറിയും സിപിഎം ബേളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് കമ്മിറ്റി അംഗവുമായ ബാബുരാജിന്റെ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന വിവാഹമാണ് മുടങ്ങിയത്. നീലേശ്വരം ചായ്യോത്തെ മുസ്ലിം യുവതിയുമായി ബാബു രാജ് പ്രണയത്തിലായിരുന്നു. നീലേശ്വരത്തെ ഒരു ട്രാവല്‍ ഏജന്‍സി ജീവനക്കാരിയായിരുന്നു യുവതി. വിവാഹം അതീവരഹസ്യമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവരങ്ങള്‍ രഹസ്യമാക്കി വെച്ച് ബാബുരാജ് പാര്‍ട്ടി നേതതാക്കളേയും ബന്ധുക്കളേയും വിവാഹത്തിന് ക്ഷ ണിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് അമ്പലത്തറ വ്യാപാരഭവനില്‍ വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ അമ്പലത്തറ വില്ലേജ് സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അമ്പലത്തറ പന്നിക്കുന്നിലെ രാജേഷിന്റെ വിവാഹത്തിന് ശേഷം ഇതേ കതിര്മണ്ഡപത്തില്വെച്ച് ബാബുരാജിന്റെ വിവാഹവും നടത്താനായിരുന്നു രഹസ്യധാരണ. ബാബുവും സുഹൃത്തുക്കളും വിവാഹത്തിനായി ഒരുങ്ങിവന്നെങ്കിലും പ്രതിശ്രുത വധു എത്താതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു. യുവതി കാമുകനോടൊപ്പം ഒളിച്ചോടാന്‍ പോകുകയാണെന്ന വിവരം തിങ്കളാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ആരോ ചോര്‍ത്തി നല്‍കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ വീട്ടുകാര്‍ തടങ്കലിലാക്കുകയായിരുന്നു. പെണ്‍കുട്ടിയെ കല്യാണമണ്ഡപത്തിലെത്തിക്കാന് വെള്ളയും ചുവപ്പും നിറത്തിലുള്ള രണ്ട് ആള്‍ട്ടോ കാറുകള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ചായ്യോത്തുള്ള പെണ്‍കുട്ടിയുടെ വീട്ടുപരിസരത്ത് തലങ്ങും വിലങ്ങും ഓടിയെങ്കിലും അതിന് മുമ്പേ വീട്ടുകാര്‍ പെണ്‍കുട്ടിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. രാജേഷ് പന്നിക്കുന്ന്, പള്ളിക്കര പാക്കത്തെ പക്കീരന്റെ മകള്‍ നിഷയെയാണ് വിവാഹം കഴിച്ചത്. വിവാഹ ചടങ്ങില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രന്, കെ.കുഞ്ഞിരാമന് എംഎല്‍എ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മധു മുതിയക്കാല്‍, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.രാജ് മോഹനന്, സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.കോരന്, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ ദാമോദരന്‍, എ.വി.കുഞ്ഞമ്പു, ഡിവൈഎഫ്ഐ നേതാക്കളായ എ.വി.സഞ്ജയന്, പി.രാധാകൃഷ്ണന്, ശിവജി വെള്ളിക്കോത്ത്, രാജേഷ്, നിഷാന്ത് തുടങ്ങിയവര്‍ എത്തിയിരുന്നു.
Keywords: Kanhangad, DYFI, Marriage, Ambalathara, Kasaragodvartha. kasaragodnews, Kasaragod, Wedding.