നിക്കാഹ് പള്ളിയില്‍ നടത്തുന്നത് ശ്രേഷ്ഠം: ബഷീര്‍ വെള്ളിക്കോത്ത്
Sep 17, 2014, 18:33 IST
(കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട്)
(www.kasargodvartha.com 17.09.2014) 20 വര്‍ഷത്തോളമായി വിവാഹധൂര്‍ത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന ഒരാളാണ് ഞാന്‍. ധൂര്‍ത്ത് കാണിക്കുന്ന വിവാഹങ്ങളില്‍ സംബന്ധിക്കേണ്ടി വന്നാല്‍ അവിടെ നിന്ന് ഞാന്‍ ഭക്ഷണം കഴിക്കാറില്ല. കേരളത്തിനകത്താണെങ്കിലും പുറത്താണെങ്കിലും അതാണ് സ്ഥിതി. കല്ല്യാണത്തിന് പോയി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
അപ്പോഴൊക്കെ ആളുകള്‍ എന്നോട് ചോദിക്കുമായിരുന്നു നിങ്ങള്‍ ഒരാള്‍ വിചാരിച്ചാല്‍ വിവാഹധൂര്‍ത്ത് ഇല്ലാതാകുമോ എന്ന്. ഇപ്പോള്‍ ധൂര്‍ത്ത് ഇല്ലാതാക്കാനുള്ള ഒരവസരം അടുത്തുവന്നിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ആഡംബര വിവാഹങ്ങള്‍ക്കെതിരെ മുസ്ലിം ലീഗും യൂത്ത് ലീഗും രംഗത്ത് വന്നിട്ടുണ്ട്. അത് പ്രാവര്‍ത്തികമാകുന്നതോടെ നിലവിലുള്ള ധൂര്‍ത്തും ആഭാസങ്ങളും ഇല്ലാതാകുമെന്നാണ് എന്റെ വിശ്വാസം.
നിക്കാഹ് പള്ളിയില്‍ നടത്തുക എന്നത് പ്രവാചകചര്യയില്‍ പെട്ടതും ശ്രേഷ്ഠവുമാണ്. അത് പള്ളിയില്‍ നടത്തണോ, മറ്റെവിടെയെങ്കിലും വെച്ചു നടത്തണോ എന്നു തീരുമാനിക്കേണ്ടത് നിക്കാഹ് നടത്താന്‍ അധികാരപ്പെട്ട ആളുകളാണ്. നിക്കാഹിനു ശേഷം ക്ഷണിക്കപ്പെട്ടവര്‍ക്ക് ഭക്ഷണം (വലീമത്ത്) നല്‍കുക എന്നത് വരന്റെ ബാധ്യതയില്‍ പെട്ടതാണ്. സദ്യ പള്ളിയോടനുബന്ധിച്ചുള്ള മദ്രസയിലോ, മറ്റോ ആയി നടത്താം. വീടുകളില്‍ വെച്ചും ഹാളുകളില്‍ വെച്ചും നടത്തുകയും ചെയ്യാം. പക്ഷേ അത് ആര്‍ഭാഡങ്ങളില്ലാതെ, പാഴ്ചിലവുകളില്ലാതെ നടത്തണം എന്നാണ് എന്റെ അഭിപ്രായം. വിവാഹത്തോടനുബന്ധിച്ചുള്ള പാട്ടും കൂത്തും മറ്റു ആഭാസങ്ങളും ഒഴിവാക്കുക തന്നെ വേണം.
ബോധവത്കരണം ശക്തമാകുന്നതോടെ ഇപ്പോഴുള്ള ദുര്‍വ്യയവും മറ്റും ഇല്ലാതാകും. എന്റെ സഹോദരങ്ങളുടേയും മകളുടേയും വിവാഹം യാതൊരു ധൂര്‍ത്തുമില്ലാതെയാണ് ഞാന്‍ നടത്തിയത്. മതവിരുദ്ധ കാര്യങ്ങള്‍ മതചടങ്ങുകളായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. മുസ്ലിംകള്‍ക്കിടയിലെ ആര്‍ഭാടവിവാഹങ്ങള്‍ ഇതര സമുദായങ്ങളിലേക്കും പടരുന്നു. സ്ത്രീധനം ഹിന്ദുക്കള്‍ക്കിടയിലെ നായര്‍ പോലുള്ള ചില സമുദായങ്ങളില്‍ നിന്നും മുസ്ലിങ്ങള്‍ കടംകൊണ്ടതാണ്. മത ദൃഷ്ട്യാ സ്ത്രീധനത്തിന് ഇസ്‌ലാമില്‍ ഒരു ന്യായീകരണവുമില്ല. ഇന്ന് കടംകൊള്ളപ്പെട്ട സമുദായങ്ങളെക്കാള്‍ മുസ്ലിം സമൂഹത്തിനിടയില്‍ സ്ത്രീധനം അപകടകരമാംവിധം ദുരന്തമായി പരിണമിച്ചിട്ടുണ്ട്. ധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരായ യുദ്ധത്തോടൊപ്പം സ്ത്രീധനത്തിനെതിരായ സമരവും സമുദായം ശക്തിപ്പെടുത്തേണ്ടതുണ്ട്.
ലളിതമായ വിവാഹങ്ങള്‍ നടത്തുന്നതില്‍ മത - രാഷ്ട്രീയ നേതാക്കള്‍ മാതൃക കാട്ടണം. പലപ്പോഴും നേതാക്കള്‍ക്ക് ആര്‍ഭാടവിവാഹങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്നു. ക്ഷണിക്കപ്പെട്ട വിവാഹത്തിന് പോകുമ്പോള്‍ അവിടെ ആര്‍ഭാടം കാട്ടുന്നുണ്ടോ എന്ന് മുന്‍കൂട്ടി അറിയാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല. അതിന് മഹല്ല് - പാര്‍ട്ടി പ്രാദേശിക ഘടകങ്ങളുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി വിവരങ്ങള്‍ അറിയേണ്ടതുണ്ട്.
മുസ്ലിം ലീഗ് നടപ്പാക്കി വരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതോടെ മലബാര്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. ആര്‍ഭാടത്തോടൊപ്പം വിവാഹ വീഡിയോ ചിത്രീകരണവും മറ്റും ഒഴിവാക്കേണ്ടതാണ്. കാഞ്ഞങ്ങാട് ജമാഅത്തില്‍ വിവാഹ ധൂര്‍ത്തിനെതിരെ വര്‍ഷങ്ങളായി നടന്ന് വരുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.
വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നു

Also Read:
പാര്‍ലമെന്റില്‍ നിന്നും പുറത്തിറങ്ങിയ എം പിയെ ജനക്കൂട്ടം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു
Keywords: Kasaragod, Kerala, Marriage, Islam, Jamaath, Kanhangad, Secretary, President, Masjid, Hotel, Food, Muslim League.
Advertisement: