മാലിന്യ പ്രശ്‌നം; നഗരസഭയ്ക്ക് വ്യാപാരികളുടെ മുന്നറിയിപ്പ്
Apr 17, 2013, 20:08 IST
കാഞ്ഞങ്ങാട്: നഗരത്തില്‍ ഏറ്റവും രൂക്ഷമായിരിക്കുന്ന മാലിന്യ പ്രശ്‌നത്തില്‍ നഗരസഭ കാണിക്കുന്ന നിസംഗതയെ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യോഗം അപലപിച്ചു. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മാലിന്യം കൊണ്ടിടുന്നതിന് നഗരത്തില്‍ സൗകര്യം ഏര്‍പെടുത്തണമെന്നും, താല്‍ക്കാലികമായി നിര്‍ത്തിവെച്ച മാലിന്യനീക്കം ഉടന്‍ തന്നെ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മഴക്കാലം വരുന്നതോടുകൂടി ഈ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നതിനാല്‍ അടിയന്തിരമായി ഇതിനു പരിഹാരം കണ്ടെത്തണമെന്നും അധികൃതര്‍ ഇതിനു തയ്യാറാകുന്നില്ലെങ്കില്‍ മെയ് ഒന്നു മുതല്‍ ശക്തമായ പ്രതിഷേധ നടപടികളുമായി വ്യാപാരികള്‍ മുന്നോട്ടുവരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
വ്യാപാരഭവനില്‍ ചേര്‍ന്ന അടിയന്തിര ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് സി. യൂസഫ്ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. എ. പീറ്റര്‍, മുന്‍ പ്രസിഡന്റുമാരായ അബ്ദുല്‍ ഖാദര്‍ ഹാജി, മുഹമ്മദ്കുഞ്ഞി, എ. ഹമീദ് ഹാജി, അബ്ദുല്‍ ഖയ്യും, രാമകൃഷ്ണന്‍, മൊയ്തു ടിപ്പ്‌ടോപ്പ്, ഹസൈനാര്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Waste, Problem, Protest, Warning, Merchant, Municipality, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News