മാലിന്യപ്രശ്‌നം; നഗരസഭാ ഓഫീസിലേക്ക് ഡോക്ടര്‍മാര്‍ മാര്‍ച്ച് നടത്തും
Jul 11, 2013, 20:06 IST
കാഞ്ഞങ്ങാട്: നാടും നഗരവും പകര്‍ച്ചവ്യാധികളുടെ പിടിയിലകപ്പെട്ടപ്പോഴും പ്രതിവിധി കണ്ടെത്താന്‍ നടപടിയെടുത്തില്ലെന്നാരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച ഉച്ചക്ക് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തും.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ പ്രദേശത്തെ മാലിന്യപ്രശ്‌നം പരിഹരിക്കാതിരിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്നാണ് ഐ.എം.എ. വിലയിരുത്തുന്നു.
ജനങ്ങളുടെ ആയുസിനും ആരോഗ്യത്തിനും ഭീഷണിയായി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന മാലിന്യപ്രശ്‌നം പരിഹരിക്കാത്തത് തികഞ്ഞ അനാസ്ഥയും മനുഷ്യ ജീവനോടുള്ള അവഗണയും കൊണ്ടാണ്. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശവും കാഞ്ഞങ്ങാട്ടാണ്.
ഉത്കണ്ഠാജനകമായ മാലിന്യപ്രശ്‌നം പരിഹരിക്കാതിരിക്കുന്നത് സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു സംഘടനയ്ക്ക് നോക്കിയിരിക്കാന്‍ കഴിയില്ലെന്നും വെള്ളിയാഴ്ച നടത്തുന്ന ഡോക്ടര്‍മാരുടെ മാര്‍ച്ചിന് ശേഷം വിശദമായ നിവേദനം ചെയര്‍പേഴ്‌സണ് സമര്‍പ്പിക്കുമെന്നും ഐ.എം.എ. പ്രസിഡണ്ട് ഡോ. കെ.ജി. പൈ, സെക്രട്ടറി ഡോ. ബല്‍റാം നമ്പ്യാര്‍, ഡോ.ശശിധര്‍ റാവു എന്നിവര്‍ പറഞ്ഞു.
Keywords: Kanhangad, Kasaragod, Kerala, Strike, Doctors, waste, Waste issue: doctors to march municipality, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.