റോഡരികില്‍ മാലിന്യങ്ങള്‍ തള്ളിയ രണ്ട് പേര്‍ക്ക് പിഴ
Apr 4, 2012, 11:00 IST
കാഞ്ഞങ്ങാട്: ഓട്ടോയില്‍ മാലിന്യങ്ങള്‍ കടത്തിക്കൊണ്ടുവന്ന് റോഡരികില്‍ തള്ളിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതി പിഴ ശിക്ഷ വിധിച്ചു.
ഓട്ടോ ഡ്രൈവര്‍ കാറളത്തെ വി.ബി ഐസക് (24), മത്സ്യ വ്യാപാരിയായ ബളാല്‍ കരിവെള്ളടുക്കത്തെ പുത്തന്‍ പറമ്പില്‍ പി.കെ.സുകുമാരന്‍ (42) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി 2000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.
2012 ജനുവരി ഒന്നിന് പുലര്‍ച്ചെ 4.30 മണിക്ക് പരപ്പ കനകപ്പള്ളിയിലെ റോഡരികിലാണ് ഐസകും സുകുമാരനും കെ.എല്‍ 60ഡി 1482 നമ്പര്‍ ഓട്ടോയില്‍ കടത്തി കൊണ്ടുവന്ന കോഴികളുടെയും മത്സ്യത്തിന്റെയും അവശിഷ്ടങ്ങള്‍ തള്ളിയത്.
ഈ സമയം പട്രോളിംഗ് നടത്തുകയായിരുന്ന അന്നത്തെ വെള്ളരിക്കുണ്ട് എസ് ഐ കെ.സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഐസകിനെയും പി.കെ.സുകുമാരനെയും തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ മാലിന്യങ്ങള്‍ തള്ളാന്‍ എത്തിയതാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് ഓട്ടോ കസ്റ്റഡിയിലെടുത്ത പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: kasaragod, Kerala, Kanhangad, Fine