കാഞ്ഞങ്ങാട്ടെ മാലിന്യപ്രശ്‌നം: പോലീസ് മനുഷ്യാവകാശ കമ്മീഷന്റെ സഹായം തേടി
Jul 12, 2013, 22:57 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ രൂക്ഷമായ മാലിന്യ പ്രശ്‌നത്തില്‍ പോലീസിന്റെ ഇടപെടല്‍. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി.
കാഞ്ഞങ്ങാട് നഗരത്തില്‍ മാലിന്യം അടിഞ്ഞ് കൂടാന്‍ കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് മനുഷ്യാവകാശ കമ്മീഷന് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുമിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ കനത്ത മഴയില്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്നതിനോടൊപ്പം ഡെങ്കിപ്പനി ഉള്‍പ്പെടെയുള് മാരകമായ പകര്‍ച്ച വ്യാധികള്‍ പരത്തുന്ന കൊതുകുകളുടെ വ്യാപനത്തിന് കാരണമായിരിക്കുകയാണ്.
കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും നിന്നുമായി ഡെങ്കിപ്പനിയും പകര്‍ച്ചപ്പനിയും ബാധിച്ച് നിരവധി പേരാണ് ജില്ലാ ആശുപത്രിയിലും സ്വകാര്യാശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നത്. നഗരത്തിലെ മാലിന്യങ്ങളാണ് പകര്‍ച്ച വ്യാധിക്ക് പ്രധാന കാരണമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പോലീസ് തന്നെ മുന്‍കൈയ്യെടുത്ത് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
കോട്ടച്ചേരിയിലെ മത്സ്യ മാര്‍ക്കറ്റ് അക്ഷരാര്‍ത്ഥത്തില്‍ രോഗാണുവിതരണ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടെ നിറഞ്ഞിരിക്കുന്ന മലിനജലത്തിലും മലിന വസ്തുക്കളിലും പകര്‍ച്ച വ്യാധികള്‍ പരത്തുന്ന കൊതുകുകളും കൂത്താടികളും നിറഞ്ഞിരിക്കുന്നു.
മത്സ്യമാര്‍ക്കറ്റില്‍ മാലിന്യം നിറയാന്‍ കാരണക്കാരാകുന്നവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നുണ്ട്. മത്സ്യമാര്‍ക്കറ്റില്‍ മാലിന്യമൊഴുക്കിയ പത്തോളം പേര്‍ക്കെതിരെ പോലീസ് പെറ്റിക്കേസെടുത്തു. നഗരത്തിലെ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ നടപടിയില്ലാത്തതാണ് മാലിന്യ പ്രശ്‌നം ഇത്രയേറെ സങ്കീര്‍ണ്ണമാകാന്‍ കാരണമായത്.
Keywords: Kerala, Kasaragod, Waste, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

File Photo |