പിടികിട്ടാപുള്ളിയെ പോലീസ് മല്‍പ്പിടത്തത്തിലൂടെ കീഴടക്കി
Mar 27, 2012, 15:09 IST
കാഞ്ഞങ്ങാട്: നാല് വര്‍ഷം മുമ്പ് സുഹൃത്തിന്റെ ചെവി കത്തി കൊണ്ട് മുറിച്ചെടുത്ത കേസിലെ പിടികിട്ടാപ്പുള്ളിയായ യുവാവിനെ പോലീസ് മല്‍പ്പിടുത്തത്തിലൂടെ കീഴടക്കി. അജാനൂര്‍ ഇട്ടമ്മലിലെ ബാബുവിനെയാണ് (35) തിങ്കളാഴ്ച വൈകിട്ട് പോലീസും ഹോംഗാര്‍ഡും ചേര്‍ന്ന് കീഴ്‌പ്പെടുത്തിയത്.
കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്ത് ഗതാഗത തടസ്സമുണ്ടാക്കിയ ഓട്ടോറിക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് കുഞ്ഞിരാമന്‍ തടഞ്ഞ് നിര്‍ത്തിയതോടെ ഓട്ടോയിലുണ്ടായിരുന്ന പിടികിട്ടാപ്പുള്ളിയായ ബാബു കുഞ്ഞിരാമനോട് തട്ടിക്കയറുകയും മര്‍ദ്ദിക്കുകയും ചെയ്തു.
ഇതോടെ കുഞ്ഞിരാമന്‍ ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ ബാബുവിനെ ബലമായി പിടിച്ച് നിര്‍ത്തിയ ശേഷം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ഹൊസ്ദുര്‍ഗ് എസ്‌ഐ വി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ബാബുവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രതി അക്രമാസക്തനാവുകയും കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് മല്‍പ്പിടുത്തത്തിലൂടെ ബാബുവിനെ കീഴ്‌പ്പെടുത്തുകയും സ്റ്റേഷനിലേക്ക് കൊണ്ടുവരികയുമായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബാബുവിനെ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ബാബുവിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. 2008ല്‍ വാക്ക് തര്‍ക്കത്തെതുടര്‍ന്ന് ബാബു സുഹൃത്തായ യുവാവിനെ മര്‍ദ്ദിക്കുകയും കത്തി കൊണ്ട് ചെവി മുറിച്ചെടുക്കുകയുമായിരുന്നു. ഈ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തുവെങ്കിലും പ്രതി പോലീസിന് പിടികൊടുക്കാതെ മുങ്ങുകയാണുണ്ടായത്.
Keywords: Wanted, arrest, Accuse, Kanhangad, Kasaragod,