ഹര്‍ത്താല്‍ അക്രമം: വ്യാപാരി വ്യവസായി ഒടയംചാല്‍ യൂണിറ്റ് പ്രതിഷേധിച്ചു
Aug 6, 2012, 12:54 IST
ഒടയംചാല്‍: കഴിഞ്ഞദിവസം നടന്ന എല്‍ ഡി എഫ് ഹര്‍ത്താലിനോടനുബന്ധിച്ച് ഒടയംചാലിലെ അടച്ചിട്ട കടകള്‍ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഒടയംചാല്‍ യൂണിറ്റ് ശക്തമായി പ്രതിഷേധിച്ചു.
മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. യുണിറ്റ് പ്രസിഡണ്ട് കെ രാജീവ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു വി മാധവന്‍ സ്വാഗതവും കെ കുഞ്ഞികണ്ണന്‍ നന്ദിയും പറഞ്ഞു.
Keywords: Harthal attack, Merchant association, Odayanchal, Protest, Kasaragod