കൂളിക്കാട് കുഞ്ഞബ്ദുല്ല അജാനൂര്‍ പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു
May 27, 2015, 17:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27/05/2015) വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂര്‍ യൂണിറ്റ് പ്രസിഡണ്ട് സ്ഥാനം കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി രാജിവെച്ചു. നേതൃത്വത്തിന്റെ മുന്നോട്ടുള്ള തെറ്റായ പോക്കില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് കുഞ്ഞബ്ദുല്ല കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഞ്ഞബ്ദുല്ല യൂണിറ്റ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായത്.
സംഘടനയില്‍ പെട്ട മുഴുവന്‍ അംഗങ്ങളേയും ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ഒരു വിഭാഗം ഇതിന് സന്നദ്ധമാകാതിരിക്കുകയും ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റില്‍ വൈസ് പ്രസിഡണ്ട് സ്ഥാനവും മറ്റും ഒഴിഞ്ഞുകിടക്കുകയായിരുന്നു. ജനറല്‍ സെക്രട്ടറി ഗള്‍ഫിലേക്ക് പോയതിനാല്‍ ജോ. സെക്രട്ടറിയാണ് ആ ചുമതല വഹിച്ചിരുന്നത്. പല തവണ സംഘടനയിലെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ജില്ലാ നേതൃത്വത്തിന്റെയടക്കം ഭാഗത്ത് നിന്ന് അനുകൂല സഹകരണമല്ല ലഭിച്ചത്.
കാഞ്ഞങ്ങാട് യൂണിറ്റിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങളും കുഞ്ഞബ്ദുല്ലയെ രാജിയിലേക്ക് നയിച്ചതിന് ഒരു കാരണമാണ്. സംഘടനയെ നേരെയാക്കാന്‍ ശ്രമിക്കുന്നതിന് പകരം പ്രശ്‌നം വശളാക്കാനാണ് ചിലരുടെ ഭാഗത്ത് നിന്നും ശ്രമമുണ്ടായതെന്നും ഇത് വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജിക്കത്ത് ജില്ലാ പ്രസിഡണ്ടിന് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Kanhangad, Kerala, Resign, Resign Letter, President, Koolikkad Kunhabdulla Haji, Vyapara Vyavasayi leader resigns.
Advertisement: