കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ ഭാഗങ്ങളില്‍ വിഎസ് അനുകൂല പോസ്റ്ററുകള്‍
Jun 4, 2012, 13:45 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഞായറാഴ്ച രാത്രി വിഎസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കാഞ്ഞങ്ങാട്ടെ അലാമിപ്പള്ളി, നീലേശ്വരത്തെ പട്ടേന, ചെറുവത്തൂര്‍ എന്നിവിടങ്ങളിലാണ് വിഎസ് അച്യുതാനന്ദന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍ പതിച്ചത്. സിപിഎം പഴനെല്ലി ബ്രാഞ്ചിന്റെ പരിധിയിലുള്ള പട്ടേനയില്‍ പതിച്ച പോസ്റ്ററില്‍ പിണറായി പക്ഷത്തിനെതിരെ ഒളിയമ്പുകളുണ്ട്.
രക്തപതാക പിടിച്ച് പ്രഭാതത്തിലേക്ക് മാര്‍ച്ച് ചെയ്യുന്ന ഈ സഞ്ചയത്തില്‍ സുഹൃത്തെ നിനക്കും നിന്റേതായ സ്ഥാനമുണ്ട്. പാതയോരത്തെ മാവില്‍നിന്നും ചിരിക്കുന്നവര്‍ ചിരിച്ചുകൊണ്ടിരിക്കട്ടെ, കളിക്കാര്‍ ചിരിച്ചുകൊണ്ടിരിക്കും അവര്‍ പിന്നീട് നിലവിളിക്കും - ഇങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍. അലാമിപ്പള്ളിയിലെ വിഎസ് അനുകൂല പോസ്റ്റര്‍ പാര്‍ട്ടിയിലെ ചിലര്‍ ഇടപെട്ട് നീക്കംചെയ്തു.
Keywords: VS flex board, Kanhangad, Nileshwaram, Cheruvathur