വോളി പരിശീലനത്തിലെ എടമുണ്ട മാതൃക
Mar 4, 2012, 23:56 IST
കാഞ്ഞങ്ങാട്: എടമുണ്ട ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന വോളി ഫെസ്റ്റിന്റെ മുന്നോടിയായി നടത്തുന്ന വോളി പരിശീലനം ഉത്സവമാകുന്നു. 13 മുതല്‍ 30 വയസുവരെയുള്ള 25 പേരാണ്് ക്യാമ്പില്‍ പങ്കെടുക്കുന്നത്്. മുന്‍ ജില്ലാ സീനിയര്‍ വോളിതാരം മുനീര്‍ ചെമ്മനാടാണ് പരിശീലകന്‍. വോളി പ്രതാപം വീണ്ടെടുക്കാനുള്ള പരിശ്രമത്തിന്റ ഭാഗമാണ് പരിശീലനം.
സി പിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, എരിയാസെക്രട്ടറി എം പൊക്ലന്‍, ടി വി കരിയന്‍, എം കുഞ്ഞമ്പു എന്നിവര്‍ ക്യാമ്പിലെത്തി. ക്ലബ്ബ് സെക്രട്ടറി ഷാജി എടമുണ്ട, പ്രസിഡന്റ് വിനോദ്കുമാര്‍ എന്നിവര്‍നേതൃത്വം നല്‍കുന്നു. 31 ന് ഫഌഡ്‌ലൈറ്റ് വോളി ടൂര്‍ണമെന്റ് നടത്തും. കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സിഐ കെ വി വേണുഗോപാലന്‍ സമ്മാനം നല്‍കും. 24, 25 തീയതികളില്‍ ക്രിക്കറ്റ് ഫെസ്റ്റും നടത്തും. ഫോണ്‍: 9961471711.
Keywords: Vollyball, Coaching, Edamunda, Kanhangad, Kasaragod