ഗ്രാമീണ വോളിബോള്‍ ടീമിന് സംസ്ഥാനാംഗീകാരം
Dec 23, 2014, 11:38 IST
കുറ്റിക്കോല്‍: (www.kasargodvartha.com 23.12.2014) ഗ്രാമീണ വോളിബോള്‍ ടീമിന് സംസ്ഥാനാംഗീകാരം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവ വോളിബോള്‍ ടൂര്‍ണമെന്റിലാണ് കുറ്റിക്കോല്‍ സെന്റര്‍ ക്ലബ് വോളി ടീം ചാമ്പ്യന്‍ഷിപ്പ് നേടി ജില്ലയ്ക്ക് അഭിമാനമായത്.
പരിശീലനത്തിന് സൗകര്യപ്രദമായ സ്റ്റേഡിയമോ പരിശീലനം നല്‍കാന്‍ കോച്ചോ ഇല്ലാതെയാണ് പ്രഗല്‍ഭരായ ആലപ്പുഴയെ ഏകപക്ഷീയമായ മൂന്ന്‌സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കാസര്‍കോട് ജില്ലാ ചാമ്പ്യന്മാരായത്. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ടീമുകളെ പരാജയപ്പെടുത്തിയാണ് കാസര്‍കോട് ഫൈനലിലെത്തിയത്.
എന്‍.എ ഷെഫീഖ്, സുജിത്കുമാര്‍, സക്കറിയ, ആസിഫ്, ടി. മജീദ്, അബൂബക്കര്‍, സിദ്ദീഖ്, ബി. ഗോകുല്‍, ഷെരീഫ്, ഹാരിഫ് എന്നിവരുള്‍പ്പെട്ട ടീമാണ് 10 വര്‍ഷങ്ങള്‍ക്കുശേഷം ജില്ലയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ചത്. കുറ്റിക്കോല്‍ ടൗണിന് സമീപത്ത് കായിക താരങ്ങളുടെ കൂട്ടായ്മയോടെ പണിത വോളിബോള്‍ കോര്‍ട്ടിലാണ് ടീം വോളിബോളിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.
സ്വപ്രയത്‌നമല്ലാതെ കാര്യമായ പരിശീലനമോ മറ്റ് സൗകര്യങ്ങളോ ലഭിക്കാത്ത ടീം ഗ്രാമീണമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളിലെ അനുഭവ പാഠങ്ങളുമായാണ് സംസ്ഥാന കേരളോത്സവത്തിന് എത്തിയത്. നിഷാന്ത് ടീം കോച്ചും അബ്ദുള്‍ ഖാദര്‍ മാനേജരുമാണ്.
കുറ്റിക്കോല്‍ ടൗണ്‍ കേന്ദ്രീകരിച്ച് 40 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന സെന്റര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് നാടിന്റെ സാമൂഹ്യ - സാംസ്‌കാരിക - സന്നദ്ധ മേഖലകളിലാകെ സജീവ സാന്നിധ്യമാണ്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് കുറ്റിക്കോലില്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ ക്ലബ് വോളീ ടൂര്‍ണമെന്റ് ചരിത്രവിജയമായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ ടൂര്‍ണമെന്റ് കാണുന്നതിന് കുറ്റിക്കോലില്‍ എത്തിയിരുന്നു.
ടീമിന് ബുധനാഴ്ച വൈകിട്ട് കുറ്റിക്കോലില്‍ സ്വീകരണം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kuttikol, Kasaragod, Volleyball, winners, Natives, Sports, Kanhangad.
Advertisement: