വിവേകാനന്ദ ജയന്തി: പ്രസംഗ പരിശീലനം നടത്തി
Mar 13, 2013, 18:44 IST
കാസര്‍കോട്: ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റേയും ജില്ലാ സാക്ഷരതാ മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സ്വാമി വിവേകാനന്ദന്റെ 150-ാം ജന്‍മ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുളള പ്രസംഗ പരിശീലനം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ജാനകിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുര്‍ റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.രാജേഷ്‌കുമാര്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. നഗരസഭ കൗണ്‍സിലര്‍മാരായ കെ.മറിയം, വി.വി.ശോഭ, നോഡല്‍ പ്രേരക്മാരായ ആഇഷ മുഹമ്മദ്, മേരിക്കുട്ടി അബ്രാഹാം, ഇ.രാധ, എ.തങ്കമണി, ഡി.വിജയമ്മ, എന്‍.വിന്‍സന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Vivekananda, 150th Birthday, Celebration, PRD, Speech, Training, Programme, Inauguration, Haseena Thajudheen, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News