വിഷന്‍ 2037: വികസന ശില്പശാല ശനിയാഴ്ച
Jul 13, 2012, 16:37 IST
കാസര്‍കോട്: കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലം വികസന ശില്പശാലക്ക് ശനിയാഴ്ച തിരിതെളിയും. കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ 64 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 5 പേര്‍ വീതം പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുക്കും. കണ്ണൂര്‍ ജില്ലയില്‍ നിന്ന് കല്ല്യാശ്ശേരി, പയ്യന്നൂര്‍ ബ്ലോക്കുകളിലെ 15 ഗ്രാമപഞ്ചായത്തുകളും തളിപ്പറമ്പ് ബ്ലോക്കിലെ പട്ടുവം ഗ്രാമപഞ്ചായത്തുമാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. പയ്യന്നൂര്‍ നഗരസഭയില്‍ നിന്നും പ്രതിനിധികളുണ്ടാകും. ഇതുകൂടാതെ വിവിധ വകുപ്പുകള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍, സന്നദ്ധസംഘടനകള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ 800-ല്‍പ്പരം പ്രതിനിധികള്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
സ്വാതന്ത്ര്യസമര സേനാനികളായ കെ.മാധവന്‍, കെ.എം.കുഞ്ഞിക്കണ്ണന്‍, കാര്‍ഷിക വിദഗ്ധന്‍ ഡോ.ഡി.കെ.ചൗട്ട, പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ പീയൂഷ് അഗര്‍വാള്‍, എന്‍ഡോസള്‍ഫാന്‍ വിഷമഴയെ മനശക്തികൊണ്ട് അതീജീവിച്ചു മുന്നേറുന്ന വാണിനഗറിലെ ശ്രുതി എന്ന വിദ്യാര്‍ത്ഥിനി, ലീലാകുമാരി അമ്മ, പ്രശസ്ത ഗായകന്‍ അസീസ് തായിന്നേരി, കൊറഗ ആദിവാസി വിഭാഗത്തില്‍നിന്നും ആദ്യമായി ബിരുദാനന്തരബിരുദം നേടുന്ന വോര്‍ക്കാടിയിലെ ബി.മീനാക്ഷി എന്നിവരാണ് ശില്പശാലക്ക് ഔപചാരിക തുടക്കമേകി വികസനദീപം തെളിയിക്കുന്നത്.
കാസര്‍കോട് മണ്ഡലത്തിന്റെ കരട്‌വികസനപരിപ്രേക്ഷ്യരേഖ ശില്പശാല പ്രതിനിധികള്‍ക്ക് നല്‍കും. മുന്‍കൂട്ടി മാതൃകാഫോറങ്ങള്‍ നല്‍കിയതു പ്രകാരം വിവിധതലങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ചര്‍ച്ചകളില്‍ നിന്നു ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ അടക്കം ഉള്‍ക്കൊള്ളിച്ച് രേഖ സമഗ്രമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഏജന്‍സികള്‍ക്കും സമര്‍പ്പിക്കും. സമഗ്രരേഖ തയ്യാറാക്കല്‍, വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുണ്ടാക്കല്‍ തുടങ്ങിയ ശില്പശാലയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ നിയോഗിക്കും. കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാര്‍ ശില്പശാലയില്‍ സജീവമായി സംബന്ധിക്കും. എം.എല്‍.എ മാരും വികസന നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും. ജില്ലയുടെയും മണ്ഡലത്തിന്റെയും 25 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് വിഷന്‍ 2037 എന്ന സമഗ്രവികസന രേഖയാകും ശില്പശാലയുടെ ഉല്പന്നം.
ഒട്ടേറെ വികസന സാദ്ധ്യതകളും സമ്പന്നമായ വിഭവസ്രോതസ്സുകളുമുള്ള നാടായ കാസര്‍കോടിന് വികസനത്തിന് അനുകൂലമായ സാമൂഹിക കാലാവസ്ഥ സൃഷ്ടിക്കേണ്ടതുണ്ട് 28 വര്‍ഷം പൂര്‍ത്തിയായ ജില്ലയില്‍ പുതിയ താലൂക്കുകള്‍ രൂപീകരിക്കുക എന്നത് വികസനത്തില്‍ ഏറ്റവും പ്രധാനമാണ്. നാടിന്റെ വിഭവസമ്പത്തും പ്രകൃതിസാദ്ധ്യതയും മനുഷ്യശേഷിയും സാംസ്‌കാരിക പൈതൃകവും ഒത്തിണങ്ങിയ ഒരു ജനകീയ പദ്ധതി രൂപീകരണത്തിനുള്ള വേദിയാണീ ശില്പശാല.
പന്ത്രണ്ടോളം പുഴകളൊഴുകുന്ന നമ്മുടെ മണ്ഡലത്തില്‍ ജലസംരക്ഷണ വിനിയോഗത്തിനായി പ്രത്യേക മാസ്റ്റര്‍പ്ലാന്‍ ഇന്ന് അനിവാര്യമായിരിക്കുകയാണ്. ജലാശയങ്ങലുടെയും തണ്ണീര്‍ത്തടങ്ങളുടെയും പുഴകളുടെയും സംരക്ഷണത്തിനും വിനിയോഗത്തിനും കേന്ദ്രപദ്ധതികള്‍ക്കായി പ്രോജക്ടുകള്‍ ശില്പശാലയുടെ ഭാഗമായി രൂപപ്പെടുത്തും. മലയോര ഹൈവേ, ടൂറിസ്റ്റ് നെറ്റ്‌വര്‍ക്ക്, കാര്‍ഷിക വിളകളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സമഗ്രമാലിന്യസംസ്‌കരണത്തിനായി സീറോവേസ്റ്റ് പദ്ധതി, ജൈവകൃഷി, എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ പുനരധിവാസകേന്ദ്രം, റെയില്‍വെ മേഖലയില്‍ കൂടുതല്‍ വികസനം, പ്രാദേശിക ഉല്പന്നങ്ങളുടെ വ്യവസായിക സാദ്ധ്യത തുടങ്ങിയവയില്‍ അടിയന്തിരമായി കര്‍മ്മ പദ്ധതികള്‍ ഉണ്ടാക്കി. അധികൃതര്‍ക്ക് സമര്‍പ്പിക്കും.
തുടര്‍ച്ചയായ ഇടപെടലോടുകൂടി എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ 140 കോടി രൂപ നബാര്‍ഡില്‍ നിന്നും അനുവദിച്ചുകിട്ടിയിട്ടുണ്ട്. അവ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഇടപെടണം. റെയില്‍വെ മേഖലയില്‍ ഒട്ടേറെ പരിഷ്‌കരണങ്ങള്‍ നമുക്ക് സാധിച്ചിട്ടുണ്ട്. വ്യാവസായിക വളര്‍ച്ച ലക്ഷ്യമിട്ട് മണ്ഡലത്തില്‍ പ്രത്യേക ഇന്‍വെസ്റ്റേര്‍സ് മീറ്റ് ആലോചിക്കും. കേന്ദ്ര സര്‍വ്വകലാശാലയിലെ മെഡിക്കല്‍ കോളേജ്, കാസര്‍കോട് തന്നെ സ്ഥാപിക്കാനാവശ്യമായ സമ്മര്‍ദ്ദം ശില്പശാലയില്‍ കൂടുതല്‍ ശക്തമാക്കും. എച്ച്.എ.എല്‍-ന്റെ അനുബന്ധ അംബ്ലിംഗ് യൂണിറ്റുകള്‍ ആരംഭിച്ച് മണ്ഡലത്തിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ സാദ്ധ്യത ഉണ്ടാക്കാനും, 80 കി.മീ.കളോളം നീളത്തില്‍ തീരദേശമുള്ള ഇവിടെ മത്സ്യബന്ധനമേഖലക്ക് പ്രത്യേക പാക്കേജുണ്ടാക്കാനും കരടു വികസന പരിപ്രേക്ഷ്യരേഖയില്‍ ലക്ഷ്യമിടുന്നുണ്ട്.
പ്രവാസമേഖലയുടെ പുനരധിവാസവും ഐ.ടിയുടെ സാദ്ധ്യതകളും സഹകരണമേഖലയുടെ ശാക്തീകരണവും പട്ടികജാതി-പട്ടികവര്‍ഗ്ഗം ഉള്‍പ്പെടെ പ്രാന്തവല്‍കൃത സമൂഹത്തിന്റെ ഉന്നമനവും കരടുരേഖയില്‍ പ്രതിപാദിക്കും. മണ്ഡലത്തില്‍ സൗജന്യ ഡയാലിസിസ് കേന്ദ്രവും ആര്‍.സി.സി യുടെ എക്സ്റ്റന്‍ഷന്‍ യൂണിറ്റും ആരംഭിക്കണമെന്ന നിര്‍ദ്ദേശം യാഥാര്‍ത്ഥ്യമാക്കാനുള്ള കൂട്ടായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. സാംസ്‌കാരിക പൈതൃക ഗ്രാമവും ഭാഷാ ന്യൂനപക്ഷ സംസ്‌കാര സംരംക്ഷണവും കലാകായികമേഖലയുടെ ശാക്തീകരണവും വിഷയ ഗ്രൂപ്പുകളില്‍ ചര്‍ച്ചക്കു വിധേയമാക്കി കര്‍മ്മപദ്ധതികളൊരുക്കും. ഏഴിമല-ബാംഗ്ലൂര്‍ റോഡ്, പാണത്തൂര്‍-കാണിയൂര്‍ റെയില്‍പ്പാത തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കാന്‍ കര്‍ണ്ണാടക സംസ്ഥാനവുമായും കേന്ദ്രവുമായും ഇടപെടും. ബേക്കല്‍, റാണിപുരം, വലിയപറമ്പ ഇവയുമായി ബന്ധപ്പെട്ട് ഗ്രാമീണ പൈതൃക ടൂറിസം നെറ്റ്‌വര്‍ക്ക് പ്രോജക്ട് നടപ്പാക്കും. മാടായിപ്പാറയുടെ പ്രകൃതി സൗന്ദര്യം ടൂറിസം വികസനത്തിനായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം വ്യാവസായിക പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യും.
ശില്പശാലയില്‍ പി.കരുണാകരന്‍ എം.പി അദ്ധ്യക്ഷത വഹിക്കും. എല്‍.എ.എമാരും മറ്റു തദ്ദേശഭരണ സ്ഥാപനളുടെ ജനപ്രതിനിധികളും പങ്കെടുക്കും. രാവിലെ 10 മണിക്ക് സെമിനാര്‍ ആരംഭിക്കും. വൈകുന്നേരം അഞ്ച് മണിക്ക് സമാപിക്കും.

Keywords: Vision 2037, Vikasana Shilpashala, Kanhangad, Kasaragod