14 കാരന്റെ വിഷ്ണുമൂര്‍ത്തി തെയ്യം ആവേശമായി
Feb 3, 2013, 18:48 IST
കിഴക്കുംകര പുള്ളിക്കരിങ്കാളി ദേവസ്ഥാന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി അരങ്ങത്ത് വന്ന പുള്ളിക്കരിങ്കാളി, പുല്ലൂരാളി തെയ്യങ്ങള്‍ |
കാഞ്ഞങ്ങാട്: 14 കാരനായ ഹരികൃഷ്ണന്‍ കെട്ടിയാടിയ വിഷ്ണുമൂര്‍ത്തി തെയ്യക്കോലം ഭക്തര്‍ക്ക് പുതിയ അനുഭവം പകര്‍ന്നു. കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തെ കളിയാട്ടത്തിലാണ് ഹരികൃഷ്ണന്‍ കോലമണിഞ്ഞത്.
ആടിവേടന്‍ കെട്ടി വീടുകളില്‍ എത്തിയ മുന്‍ അനുഭവം വെച്ചാണ് ഹരികൃഷ്ണന്‍ വിഷ്ണുമൂര്‍ത്തിയുടെ കോലവും അണിഞ്ഞത്. ഇത് ദൈവ നിയോഗമാണെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു. ആദ്യം ഭക്തര്‍ക്ക് തെയ്യക്കോലമണിഞ്ഞത് 14 കാരനാണെന്ന് മനസിലായിരുന്നില്ല. വിഷ്ണുമൂര്‍ത്തിയുടെ കണ്ണുകളിലെ തീഷ്ണതയും ചുവടുവെപ്പിലെ താളവും അത്രയ്ക്ക് തന്മയത്വത്തോടെയായിരുന്നു.
അതിയാമ്പൂരിലെ ശശി പണിക്കര്‍-അനിത ദമ്പതികളുടെ മകനും ദുര്‍ഗ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ് ഹരികൃഷ്ണന്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് ലഭിച്ച ചെണ്ടമേളം ടീമിന്റെ ലീഡറായിരുന്നു ഈ മിടുക്കന്‍. പിതാവ് ശശി പണിക്കര്‍ ഒറ്റക്കോലം കെട്ടി പട്ടും വളയും നേടിയിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടര്‍ന്ന് നല്ലൊരു തെയ്യക്കാരനാകാനുള്ള കഠിന പ്രയത്‌നത്തത്തിലാണ് ഹരികൃഷ്ണന്‍.
Keywords : Kanhangad, Theyyam, Kerala, House, Harikrishnan, Shashi, Anitha, School, Leader, State School Kalolsavam, Father, Kasargodvartha, Malayalam News, Malayalam Vartha.