വിസ തട്ടിപ്പ്: കൊല്ലത്ത് പിടിയിലായ യുവാവിനെ നീലേശ്വരം പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു
Jul 20, 2015, 11:00 IST
നീലേശ്വരം: (www.kasargodvartha.com 20/07/2015) ലക്ഷക്കണക്കിന് രൂപയുടെ വിസ തട്ടിപ്പു നടത്തിയ കേസില്‍ കൊല്ലത്ത് പിടിയിലായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കോടതി നീലേശ്വരം പോലീസിന് വിട്ടുകൊടുത്തു. തിരുവനന്തപുരം വര്‍ക്കല ഏലപ്പുറത്തെ അനില്‍ കുമാറിനെയാണ് കേസന്വേഷിക്കുന്ന നീലേശ്വരം എസ്.ഐ ചന്ദ്രന്‍ മാണിയാട്ട് നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.
കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടു പ്രകാരം കൊല്ലം പോലീസാണ് അനിലിനെ കോടതിയില്‍ ഹാജരാക്കിയത്. തീര്‍ത്ഥങ്കരയിലെ ഗീതയുടെ പരാതിയിലാണ് അനില്‍കുമാറിനെതിരെ പോലീസ് കേസെടുത്തത്. ഗീതയുടെ സഹോദരന്‍ ബിജു, സുഹൃത്ത് വിനു എന്നിവരില്‍ നിന്നും വിസ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തുവെന്നാണ് കേസ്.
നീലേശ്വരം പോലീസ് കൊല്ലത്ത് നടത്തിയ അന്വേഷണത്തില്‍ അനിലിനെതിരെ നിരവധി തട്ടിപ്പുകേസുകള്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിലവിലുണ്ടെന്ന് തെളിഞ്ഞു.

Keywords : Kanhangad, Nileshwaram, Arrest, Visa-scam, Accuse, Police, Investigation, Anil Kumar.