city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

ചെറുവത്തൂര്‍: (www.kasargodvartha.com 29/09/2015) വിജയ ബാങ്കില്‍ നിന്നും കോടികള്‍ കവര്‍ച്ച ചെയ്തവരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായി എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി പറഞ്ഞു. ചെറുവത്തൂരില്‍ കൊള്ളടിക്കപ്പെട്ട ബാങ്കില്‍ പരിശോധന നടത്തി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കവര്‍ച്ച നടത്തിയ സ്‌ട്രോങ്ങ് റൂമും താഴത്തെ നിലയിലെ കോണ്‍ക്രീറ്റ് തുരന്ന ഭാഗവും സേഫുകളും അദ്ദേഹം പരിശോധിച്ചു. കവര്‍ച്ച നടന്ന വിജയാ ബാങ്കിലെയും തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിലെയും സിസി ടിവി ദൃശ്യങ്ങളും എഡിജിപി പരിശോധിച്ചു. കവര്‍ച്ച ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നതെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കവര്‍ച്ചയുടെ സൂത്രധാരനെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടു. ഇയാള്‍ക്കൊപ്പം ജോലിക്കാരായുണ്ടായിരുന്ന അന്യ സംസ്ഥാന നിന്നുള്ളവര്‍ക്കും കവര്‍ച്ചയില്‍ പങ്കുള്ളതായാണ് പോലീസ് സംശയിക്കുന്നത്.

ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, ഡിവൈഎസ്പി എം. ഹരിശ്ചന്ദ്ര നായക്, അന്വേഷണ ചുമതല വഹിക്കുന്ന നീലേശ്വരം സിഐ കെ.ഇ പ്രേമചന്ദ്രന്‍ തുടങ്ങി നിരവധി പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.

ചെറുവത്തൂര്‍ ബാങ്ക് കൊള്ള: എഡിജിപി പരിശോധന നടത്തി; മുഖ്യപ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

Related News:


വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്

വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി

ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: പോലീസ് നായ മണം പിടിച്ച് ഓടിയത് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക്

വിജയ ബാങ്ക് കൊള്ള: കടമുറി വാടകയ്‌ക്കെടുത്ത മഞ്ചേശ്വരം സ്വദേശി എഗ്രിമെന്റിനൊപ്പം നല്‍കിയത് സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ്; കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായി ജില്ലാ പോലീസ് ചീഫ്

കൊള്ളയടിക്കപ്പെട്ട വിജയ ബാങ്കിന് സമീപത്തുനിന്നും ശനിയാഴ്ച പകല്‍ 11 മണിക്ക് അലറാം മുഴങ്ങിയതായി സൂചന

ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചക്കാര്‍ തൊട്ടടുത്തുള്ള ഫാര്‍മേഴ്‌സ് ബാങ്കിന്റെ സി സി ടി വിയില്‍ കുടുങ്ങിയതായി സൂചന


Keywords : Cheruvathur, Bank, Robbery, Police, Investigation, Kanhangad, Kasaragod, Kerala, Visit, Vijaya Bank, Vijaya Bank robbery: ADGP visits spot.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia