തോന്നും വില ഈടാക്കുന്ന കടകളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധന
Aug 7, 2015, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07/08/2015) സിവില്‍ സപ്ലൈസ് വിജിലന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഹൊസ്ദുര്‍ക്ഷ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി. പൊതുവിപണിയിലെ വിലനിലവാരം ഏകീകരിക്കുന്നതിനും ഹോട്ടലുകളിലെ ഗാര്‍ഹികപാചകവാതകത്തിന്റെ ദുരുപയോഗം തടയുന്നതിനും വേണ്ടി നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകള്‍ക്കെതിരെയും, അഞ്ച് ബേക്കറികള്‍ക്കെതിരെയും അഞ്ച് പച്ചക്കറികടകള്‍ക്കെതിരെയും,ഏഴ് പലചരക്കുകടകള്‍ക്കെതിരെയും കേസെടുത്തു.
പച്ചക്കറികടകളിലെ വിലകളില്‍ ഉണ്ടായിരുന്ന വ്യത്യാസം ഏകീകരിച്ചു. രണ്ടു ദിവസം മുന്‍പുണ്ടായിരുന്ന മാര്‍ക്കറ്റ് വില ഈടാക്കിയിരുന്ന വ്യാപാരികള്‍ അപ്പോള്‍തന്നെ ബോര്‍ഡില്‍ തിരുത്താന്‍ വ്യാപാരികള്‍ തയ്യാറായി. തുടര്‍ന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്. സാജുജോസ്, ഹൊസ്ദുര്‍ക്ഷ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ശ്രീകുമാര്‍ എന്നിവരോടൊപ്പം എറ്റി.എസ്.ഒ. മാരായ കെ.പി.സജിമോന്‍, ലിസമ്മ ജേക്കബ്ബ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ കമലാക്ഷന്‍ എറുവാട്ട്, ജെ ജയപ്രസാദ്., പി.എന്‍,മനോജ്, എ.കെ.പി ചന്ദ്രശേഖരന്‍ എന്നിവരും ഉണ്ടായിരുന്നു.
Keywords : Hotel, Vigilance-raid, Merchant, Hosdurg, Kanhangad, Kerala, Bakery.
Advertisement: