കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും ആര്.ടി.ഒ. ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്
Jun 28, 2014, 13:38 IST
കാസര്‍കോട്: (www.kasargodvartha.com 28.06.2014) കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും ആര്.ടി.ഒ. ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. ഏജന്റുമാരും ഇടനിലക്കാരും വഴി ആര്.ടി.ഒ. ഓഫീസുകളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകളും മറ്റും നല്‍കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡിന്റെ ഭാഗമായാണ് കാസര്‍കോട്ടേയും കാഞ്ഞങ്ങാട്ടേയും ആര്.ടി.ഒ. ഓഫീസുകളിലെ റെയ്ഡ്.
ലൈസന്‍സും പെര്‍മിറ്റും രജിസ്ട്രേഷനും അടക്കമുള്ള മുഴുവന്‍ സേവനങ്ങളും സ്പീഡ് പോസ്റ്റുവഴി മാത്രമേ നടത്താവു എന്ന് നേരത്തെ തന്നെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതിന് വിപരീതമായി ഇപ്പോഴും ലൈസന്‍സും സര്‍ട്ടിഫിക്കറ്റുകളും, ബാഡ്ജുകളും ഏജന്റുമാരും ഇടനിലക്കാരും വഴി നല്‍കുന്നതായുള്ള റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന തലത്തില്‍ റെയ്ഡ് നടത്തുന്നത്.
താല്‍ക്കാലിക പെര്‍മിറ്റ്, താല്‍ക്കാലിക രജിസ്ട്രേഷന്, ലേണിംഗ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി പെട്ടന്നു നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നേരിട്ട് നല്കാവു എന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണറുടെ ഉത്തരവില്‍ പറയുന്നത്. ബാക്കിയുള്ള സര്ട്ടിഫിറ്റുകളെല്ലാം സ്പീഡ് പോസ്റ്റില്‍ മാത്രം നല്‍കണം. ഒരുതരത്തിലും ഇവ ഏജന്റുമാരുടെ കയ്യില്‍ നല്കാന് പാടില്ലെന്നും പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. കാസര്‍കോട് ആര്.ടി.ഒ. ഓഫീസിലെ റെയ്ഡിന് ഡി.വൈ.എസ്.പി. ദാമോദരന്‍, സി.ഐ. ഡോ. ബാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
കാഞ്ഞങ്ങാട് ആര്.ടി.ഒ. ഓഫീസില്‍ സി.ഐ. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Vigilance-raid, RTO, Kasaragod, Kanhangad, Kerala, RTO Office, Certificate, Agent.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067