വിശ്വഹിന്ദു പരിഷത്ത് ജില്ലാ പഠനശിബിരം മാവുങ്കാലില്‍
Mar 16, 2012, 15:44 IST
കാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത് ജില്ലാ പഠനശിബിരം മാര്‍ച്ച് 17, 18 തീയ്യതികളില്‍ മാവുങ്കാല്‍ രാമദാസ വിദ്യാമന്ദിരത്തില്‍ നടക്കും. 17ന് വൈകിട്ട് ഏഴ് മണിക്ക് മഹാസത്സംഗം നടക്കും. 18ന് രാവിലെ 9.30ന് സംസ്ഥാന ജോ.ജനറല്‍ സെക്രട്ടറി വി.ആര്‍.രാജശേഖരന്‍ പഠനശിബിരം ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം സ്വാമിജി പ്രേമാനന്ദ, സ്വാമി ശങ്കരാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സമ്പര്‍ക്ക പ്രമുഖ് പി.ഉണ്ണിക്കൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിക്കും. വിശ്വശാന്തിക്കായി ആനന്ദാശ്രമത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന രാമ മന്ത്രജപ യജ്ഞത്തെക്കുറിച്ച് ആനന്ദാശ്രമം പ്രതിനിധി വിശദീകരണം നല്‍കും.
Keywords: VHP, Programme, Mavungal, Kanhangad