വാഹന പരിശോധന: നോര്‍ത്ത് സോണില്‍ 785 വാഹനങ്ങള്‍ക്കെതിരെ നടപടി
Jan 28, 2012, 17:20 IST
കാഞ്ഞങ്ങാട്: കാസര്‍കോട് മുതല്‍ കോഴിക്കോട്, വടകര ആര്‍.ടി.ഒ.ഓഫീസുകളിലെയും ജോയിന്റ് ആര്‍.ടി.ഒ.ഓഫീസുകളിലെയും ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയില്‍ 785 വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു. 5,28,150 രൂപ പിഴ ഈടാക്കി. നികുതി അടക്കാതെ സര്‍വ്വീസ് നടത്തിയ 17 വാഹനങ്ങള്‍, ലൈസന്‍സില്ലാത്ത 132 കേസുകള്‍, അമിത ഭാരം കയറ്റിയ 19 കേസുകള്‍, ഹെല്‍മറ്റ് ധരിക്കാത്തതിന് 165 കേസുകള്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 126 കേസുകള്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 14 കേസുകള്‍, എയര്‍ ഹോണ്‍ മുഴക്കി വാഹനമോടിച്ച 85 കേസുകള്‍ എന്നിവ ഉള്‍പ്പെടെ റോഡ് നിയമം ലംഘിച്ചവര്‍ക്കെതിരെ പിഴയും ഈടാക്കി. വാഹന പരിശോധനകള്‍ തുടര്‍ന്നുമുണ്ടാകുമെന്ന് നോര്‍ത്ത് സോണ്‍ ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.എ. റോസമ്മ അറിയിച്ചു.
റോസമ്മയുടെ നേതൃത്വത്തില്‍ 12 ടീമുകളാണ് വാഹന പരിശോധന നത്തിയത്.
റോസമ്മയുടെ നേതൃത്വത്തില്‍ 12 ടീമുകളാണ് വാഹന പരിശോധന നത്തിയത്.
Keywords: Kasaragod, Kanhangad, Kozhikkod, RTO, Licence, Case.