തിരക്കിനിടയില്‍ വാഹന പരിശോധന പാടില്ലെന്ന ഡി ജി പിയുടെ നിര്‍ദ്ദേശം കാഞ്ഞങ്ങാട്ട് പോലീസ് കാറ്റില്‍ പറത്തുന്നു
Sep 29, 2015, 11:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/09/2015) തിരക്കിനിടയില്‍ വാഹനപരിശോധന പാടില്ലെന്ന ഡി ജി പിയുടെ നിര്‍ദ്ദേശം കാഞ്ഞങ്ങാട്ട് പോലീസ് കാറ്റില്‍പ്പറത്തുന്നു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ിനകത്തേക്ക് ബസ് കയറുന്ന ഭാഗത്ത് പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തായാണ് പോലീസിന്റെ വാഹനപരിശോധന തകൃതിയായിരിക്കുന്നത്.ദിവസവും തിരക്കേറുന്ന ഇടമായതിനാല്‍ തന്നെ ഇവിടത്തെ വാഹന പരിശോധന യാത്രക്കാര്‍ക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
കാഞ്ഞങ്ങാട് നഗരത്തിലെ റോഡിന് അപ്പുറത്തും ഇപ്പുറത്തും ബസ് സ്റ്റാന്റായതിനാല്‍ ബസ് കയറാനും മറ്റുമായി രണ്ടുഭാഗത്തേക്കും ആളുകള്‍ വരികയും പോവുകയും ചെയ്യുന്നുണ്ട്. ഇതിനിടയിലുള്ള പോലീസിന്റെ വാഹനപരിശോധന ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. അപകടസാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. കാസര്‍കോട് ഭാഗത്തേക്കുള്ള ബസുകള്‍ പടിഞ്ഞാറുഭാഗത്ത് റോഡില്‍ തന്നെ നിര്‍ത്തിയിടുന്നു.
കണ്ണൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്താണ് നിര്‍ത്തിയിടുന്നത്. ജില്ലാ പോലീസ് മേധാവി തന്നെ കാഞ്ഞ ങ്ങാട് പോലീസ് എയ്ഡ് പോസ്റ്റിന് മുന്നില്‍ വാഹനപരിശോധന വേണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് പോലീസ്. കാഞ്ഞങ്ങാട്ടെ പഴയ കൈലാസ് തിയേറ്റരിന് സമീപത്ത് വാഹനപരിശോധനയ്ക്ക് സൗകര്യമുണ്ടായിട്ടും പോലീസ് ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്നും വിമര്‍ശനമുണ്ട്.
Keywords: Kanhangad, Kasaragod, Kerala, Police, Vehicle inspection at busy road in Kanhangad