പി.സി. രാമന്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടായേക്കും
Feb 12, 2013, 18:50 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് പ്രസിഡണ്ടായി ഡിസിസി വൈസ് പ്രസിഡന്റ് പി.സി. രാമന്‍ തിരഞ്ഞെടുക്കപ്പെടും. ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പ്രസിഡണ്ടായി പി.സി. രാമനെ തിരഞ്ഞെടുക്കാന്‍ കെ.പി.സി.സി. നേതൃത്വം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.
ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റിന്റെ കാര്യത്തിലും ജില്ലാ ബാങ്കില്‍ നിന്നുള്ള സംസ്ഥാന സഹകരണ ബാങ്കിലേക്കുള്ള പ്രതിനിധിയുടെ കാര്യത്തിലും പിന്നീട് തീരുമാനമെടുക്കാമെന്ന് കെ.പി.സി.സി. അറിയിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ നേരത്തെ ഉണ്ടാക്കിയ ധാരണ അനുസരിച്ച് കാസര്‍കോട് ജില്ലാ ബാങ്ക് പ്രസിഡണ്ട് സ്ഥാനം എ ഗ്രൂപ്പിന് വിട്ടുകൊടുക്കാന്‍ ധാരണയായിരുന്നു. ജില്ലാ ബാങ്ക് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തച്ചങ്ങാട് ബാലകൃഷ്ണന്‍, ബാലകൃഷ്ണ വോര്‍കുഡ്‌ലു എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ ധാരണ ഉരുത്തിരിഞ്ഞിട്ടില്ല.
സംസ്ഥാന സഹകരണ ബാങ്കിലേക്കുള്ള പ്രതിനിധിയെ കണ്ടെത്തുന്ന കാര്യത്തിലും ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ. വെളുത്തമ്പുവിനെ സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടറായി തിരഞ്ഞെടുക്കാനാണ് ഏറെ സാധ്യത. അദ്ദേഹത്തെ സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും സജീവമായി കെ.പി.സി.സി. നേതൃത്വം പരിഗണിച്ചുവരുന്നുണ്ട്.

Keywords : Kanhangad, kasaragod, Co-operation-bank, Kerala, DCC, P.C. Raman, Kasargodvartha, Kerala, Kerala Vartha, Malayalam Vartha, Kvartha, National News, Inter National News, Sports News, Stock News, Gold News, Entertainment.