വാര്‍ത്താ സാരഥി പുരസ്കാരം ലിബീഷ് കുമാറിന്
Sep 11, 2014, 12:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.09.2014) സാരഥി പുരസ്കാര സമിതി ഏര്‍പെടുത്തിയ സംസ്ഥാന വാര്‍ത്താ സാരഥി പുരസ്കാരം മാതൃഭൂമി കാസര്‍കോട് ബ്യൂറോ ലേഖകന്‍ പി.പി. ലിബീഷ്കുമാറിന്. 'തീ വന്നാല്‍ തീര്‍ന്നു ', 'തീ...വണ്ടി' എന്നീ വാര്‍ത്തകളാണ് അവാര്‍ഡിനര്‍ഹമായത്.
5001 രൂപയും പ്രശസ്തി പത്രവും ബാലന് പാലായി രൂപകല്‍പ്പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്. 18 ന് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ പുരസ്കാരം വിതരണം ചെയ്യും. പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്, ഡോ. കെ. ജയപ്രസാദ്, കെ. രാധാകൃഷ്ണന് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
കേരള പ്രസ് അക്കാദമി - മൂര്‍ക്കന്നൂര്‍ നാരായണന് അവാര്‍ഡ്, നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്റ് കൗണ്‍സില്‍ അവാര്‍ഡ്, കാഞ്ഞങ്ങാട് പ്രസ് ഫോറം - എം.വി. ദാമോദരന്‍ അവാര്‍ഡ്, കാസര്‍കോട് പ്രസ് ക്ലബ് - കെ. കൃഷ്ണന് അവാര്‍ഡ്, കുന്നംകുളം പ്രസ്ക്ലബ് മാധ്യമ അവാര്‍ഡ്, സി.പി. ശ്രീധരന് സ്മാരക പത്രപ്രര്‍ത്തക അവാര്‍ഡ് എന്നീ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. പിലിക്കോട് സ്വദേശിയാണ്.
കവിതാ സാരഥി പുരസ്കാരം വിമല്പ്രസാദിന്റെ പയ്യാമ്പലം എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ നടുവനാട് സ്വദേശിയാണ്. കേരള സിവില്‍ ജുഡീഷ്യല്‍ വകുപ്പില്‍ സീനിയര്‍ ക്ലാര്‍ക്കായി കൂത്തുപറമ്പില്‍ ജോലി ചെയ്യുന്നു. ശ്രേഷ്ഠ വിദ്യാലയം പുരസ്കാരം ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരം എന്നീ വിദ്യാലയങ്ങള്‍ക്കാണെന്ന് സുകുമാരന്‍ പെരിയച്ചൂര്‍, കെ.വി.ഗണേശന്, ദാമോദരന്‍ ആര്‍കിടെക്ട്, എസ്.കെ കുട്ടന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Keywords : Kanhangad, Award, Kerala, Mathrubhumi, Libeesh Kumar, Vartha Sarathi, Vartha Sarathi award for Libeesh Kumar.