അതിഞ്ഞാല്‍ ദര്‍ഗ്ഗാ ശരീഫ് ഉറൂസ് വ്യാഴാഴ്ച തുടങ്ങും
Mar 27, 2012, 12:30 IST
കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ ദര്‍ഗ്ഗാ ശരീഫ് ഉറൂസ് വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ രണ്ട് വരെ അതിഞ്ഞാല്‍ സമര്‍ഖന്ത് നഗറില്‍ നടക്കുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി 8.30 ന് മതപ്രഭാഷണം കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീന്‍ ദാരിമി കക്കാസ് പ്രഭാഷണം നടത്തും. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം ഉറൂസ് കമ്മിറ്റിചെയര്‍മാന്‍ പാലാട്ട് ഹുസൈന്‍ പതാക ഉയര്‍ത്തും. രാത്രി 8.30 ന് പി.ബി. മുഹമ്മദ് അഷ്‌റഫ് അഷ്‌റഫി പന്താവൂര്‍ പ്രഭാഷണം നടത്തും. 31 ന് രാത്രി 8.30 ന് മുഹമ്മദ് ഷമീര്‍ ദാരിമി കൊല്ലം മതപ്രഭാഷണം നടത്തും. ഏപ്രില്‍ ഒന്നിന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന കൂട്ടപ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ നേതൃത്വം നല്‍കും. വളക്കൈ ഹംസ ബാഖവി പ്രഭാഷണം നടത്തും. രാത്രി ഏഴ് മണിക്ക് പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ദഫ് മുട്ട് മത്സരം. രണ്ടിന് മൗലീദ് പാരായണവും അന്നദാനവും.
പത്രസമ്മേളനത്തില്‍ അതിഞ്ഞാല്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് കെ.വി. അബ്ദുല്‍ റഹ്മാന്‍ ഹാജി, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ പാലാട്ട് ഹുസൈന്‍ ഹാജി, ഭാരവാഹികളായ പി.ഇബ്രാഹിം ഹാജി, എം.കുഞ്ഞാമദ് ഹാജി, കെ.കെ.അബ്ദുല്ല ഹാജി, പി.എം. ഫൈസല്‍ സംബന്ധിച്ചു.
Keywords: Uroos, Athinhal, Kanhangad, Kasaragod