ഐക്യനിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ ധര്‍ണ നടത്തി
Apr 23, 2012, 18:02 IST
കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ എസ്.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം
എ.അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
|
കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളി രജിസ്‌ട്രേഷന്‍ പുനരാരംഭിക്കുക, രജിസ്‌ട്രേഷന്‍ സമയത്ത് തൊഴിലുടമയുടെ സാക്ഷിപത്രം വേണമെന്ന നിയമം പിന്‍വലിക്കുക, വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ അടിയന്തിരമായി അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐക്യനിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന വ്യാപകമായി നടക്കുന്ന മാര്‍ച്ചിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ക്ഷേമനിധി ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി.
എസ്.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം എ.അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പി. ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍മ്മാണ തൊഴിലാളി പ്രസിഡണ്ട് അബ്ദുസമദ്, ബി.പി. മുഹമ്മദ്, അബ്ദുസ്സലാം പാണലം, എതിര്‍ത്തോട് ഇബ്രാഹിം പ്രസംഗിച്ചു. നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എ.കെ. കുഞ്ഞാമു സ്വാഗതം പറഞ്ഞു.
Keywords: Kasaragod, STU, A. Abdul Rahman.