വൈദ്യുതിക്കായി ഉമറിന്റെ നെട്ടോട്ടം
Feb 14, 2012, 17:34 IST
അജാനൂര്‍: അരമണിക്കൂര്‍ കറണ്ടില്ലെങ്കില്‍ വൈദ്യുതി ഓഫീസിലേക്ക് ഫോണ്‍ വിളിച്ച് അധികൃതരെ വിചാരണ ചെയ്യുന്നവരുള്ള ഈ നാട്ടില്‍ വൈദ്യുതി കൈയ്യെത്തും ദൂരത്തായിട്ടും ഇന്നും ഇരുട്ടിലിരിക്കാനുള്ള വിധിയാണ് മാണിക്കോത്തെ കൊവ്വല്‍ ഉമറിനും കുടുംബത്തിനും. അയല്‍വാസികള്‍ കനിഞ്ഞില്ലെങ്കില്‍ 'ഇരുട്ട് ശിക്ഷയുടെ' കാലാവധി ഇനിയും നീളും. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും കാടന്‍ കോഴികളും വളര്‍ത്തു മത്സ്യങ്ങളുമായും വഴിയോര കച്ചവടം നടത്തുന്ന ഉമറും കുടുംബവും മാണിക്കോത്ത് റെയില്‍പ്പാളത്തിന് പടിഞ്ഞാറുഭാഗത്തുള്ള സ്വന്തമായ ചെറിയ വീട്ടിലാണ് താമസിക്കുന്നത്.
ഭാഗികമായി പണി പൂര്‍ത്തിയാക്കിയ ഈ വീട്ടില്‍ ഒന്നര വര്‍ഷമായി താമസിച്ചുവരുന്ന ഉമറിന് ബള്‍ബ് പ്രകാശിക്കണമെങ്കില്‍ അയല്‍ വാസികളായ രണ്ട് പേരില്‍ ഒരാളുടെ സമ്മതപത്രം കിട്ടിയെ തീരൂ. സമ്മത പത്രത്തിന് വേണ്ടി ഉമ്മര്‍ അയല്‍വാസിയെ നിരവധി തവണ സമീപിച്ചെങ്കിലും സാങ്കേതി കാരണങ്ങള്‍ നിരത്തി അയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ഉമര്‍ പറയുന്നു. ഒടുവില്‍ കാസര്‍കോട്ട് ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്നില്‍ ഉമര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഉമ്മറിന്റെ വീട്ടില്‍ വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബി അധികൃതര്‍ നടപടി തുടങ്ങിയിരുന്നു.
സ്ഥലം സന്ദര്‍ശിച്ച വൈദ്യുതി വകുപ്പ് അധികൃതര്‍ ഉമറിന്റെ വീടിന്റെ തൊട്ടടുത്ത സ്ഥലത്ത് ഒരു തൂണ് മാത്രം സ്ഥാപിക്കാനുള്ള അനുമതി സ്ഥല ഉടമ നല്‍കുകയാണെങ്കില്‍ വൈദ്യുതി പ്രശ്‌നം ഉടന്‍ പരിഹരിക്കാമെന്ന് ഉമറിന് ഉറപ്പ് നല്‍കി. ഉമറിന്റെ ദയനീയാവസ്ഥ നേരിട്ട് ബോധ്യപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥ ലമുടമയെ നേരില്‍ കണ്ട് അനുമതി പത്രത്തിന് വേണ്ടി സംസാരിച്ചുവെങ്കിലും ഫലമുണ്ടായില്ല. തനിക്കും കുടുംബത്തിനും വൈദ്യുതിക്കുള്ള അനുമതി പത്രം നല്‍കുന്നതിലൂടെ നിലവിലോ ഭാവിയിലോ യാതൊരു വിധ ഭവിഷ്യത്തുകളും ഭൂവുടമകള്‍ക്കുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് മനുഷ്യത്വത്തിന്റെ പേരിലുള്ള ഉമറിന്റെ വാദം.
ഈ വിവരം ചൂണ്ടിക്കാട്ടി മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിക്ക് ബോധിപ്പിച്ചുവെങ്കിലും വ്യക്തമായ മറുപടിയോ തീരുമാനമോ ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് വൈദ്യുതിക്കായി ഉമര്‍ ജില്ലാ കലക്ടറെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
ഈ വിവരം ചൂണ്ടിക്കാട്ടി മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റിക്ക് ബോധിപ്പിച്ചുവെങ്കിലും വ്യക്തമായ മറുപടിയോ തീരുമാനമോ ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് വൈദ്യുതിക്കായി ഉമര്‍ ജില്ലാ കലക്ടറെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.
Keywords: Ummer, searching for electricity, Ajanoor, Kanhangad, Kasaragod