city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടൂവിലേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍

ടൂവിലേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍
കാഞ്ഞങ്ങാട്: വാഹനാപകടമരണ നിരക്ക് നമ്മെ ഭയപ്പെടുത്തുന്നതാണെന്നും അതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് ശരിയായ ബോധവല്‍കരണം ആവശ്യമാണെന്നും നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി പറഞ്ഞു. കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ ടൂവിലേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നത് പിടിച്ചു പറിക്കാരും ക്രിമിനലുകളുമാണെന്ന തെറ്റിദ്ധാരണ പരന്നത് ഇല്ലാതാക്കാന്‍ ടൂവിലേഴ്‌സ് അസോസിയേഷന് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് കൊപ്പല്‍ അബ്ദുല്ല അദ്ധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് മേഖലാ കണ്‍വെഷനും മെമ്പര്‍ഷിപ്പ് കാമ്പയിനും 2012 ജനുവരി അവസാനവാരത്തില്‍ സംഘടിപ്പിക്കാന് തീരുമാനിച്ചു. മുന്‍ നഗരസഭാ കൗണ്‍സിലര്‍മാരായ എം.പി ജാഫര്‍(കണ്‍വീനര്‍), ഇ.കെ കെ പടന്നക്കാട്(ജോ.കണ്‍വീനര്‍) എന്നിവരെ ഇതിനായി തിരഞ്ഞെടുത്തു. ടി.മുഹമ്മദ് അസ്‌ലം, പ്രവീണ്‍ തോയിമ്മല്‍, സി.എച്ച് അബ്ദുല്‍ അസീസ് എന്നിവരെ അഡ്‌ഹോക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു.
അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് എംബ്ലം, സ്റ്റിക്കര്‍ എന്നിവ വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കുഞ്ഞികൃഷ്ണന്‍, മുഹമ്മദ് ഐഡിയല്‍, മുസ്തഫ റോസ്, നവീന്‍ ചന്ദു, സിദ്ദീഖ് ചേരങ്കൈ, റാമറായ മല്യ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്റെ എംബ്ലം നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി പത്രപ്രവര്‍ത്തകന്‍ ടി മുഹമ്മദ് അസ്‌ലമിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. നാഗേഷ് ഷെട്ടി സ്വാഗതവും ഇ.കെ.കെ പടന്നക്കാട് നന്ദിയും പറഞ്ഞു.
ടൂവിലേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍

Keywords: Kasaragod, Kanhangad, Two wheelers Association convention

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia