ജില്ലാ ടൂവീലേഴ്‌സ് അസോസിയേഷന്‍ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട്ട്
Dec 9, 2011, 15:10 IST
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ടൂവീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ 15ന് വ്യാഴാഴ്ച 11 മണിക്ക് കാഞ്ഞങ്ങാട് ചേരും. കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കൊപ്പല്‍ അബ്ദുല്ല അദ്ധ്യക്ഷത വഹിക്കും. സംഘടനയുടെ എംബ്ലം പ്രകാശനം മുന്‍ പ്രസിഡന്റ് എം.എ.ഷാഫി വൈസ് പ്രസിഡന്റ് ഇ.കെ.കെ.പടന്നക്കാടിന് നല്‍കി പ്രകാശനം നിര്‍വ്വഹിക്കും. കണ്‍വെന്‍ഷനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.കെ.പി.രാമചന്ദ്രന്‍ എറണാകുളം ലീഗല്‍ അഡൈ്വസര്‍ അഡ്വ.ബി.കെ.മാഹിന്‍ എന്നിവര്‍ ക്ലാസെടുക്കും. ജില്ലയിലെ മുഴുവന്‍ ടൂവീലേഴ്‌സ് അസോസിയേഷന്‍ അംഗങ്ങളും സംബന്ധിക്കമമെന്ന് പ്രസിഡന്റ് കൊപ്പല്‍ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടിയും അറിയിച്ചു.
Keywords: Two-wheeler, Convention, Kanhangad, Kasaragod