നീലേശ്വരത്ത് ഇരുനില കെട്ടിടം തകര്‍ന്നു
Nov 22, 2012, 17:57 IST
നീലേശ്വരം: നീലേശ്വരത്ത് ബുധനാഴ്ച രാത്രി ഇരുനില കെട്ടിടം തകര്‍ന്നു. നീലേശ്വരം നഗരസഭാ ഓഫീസിന് മുന്നിലെ ഗ്രോസറി കടയാണ് ബുധനാഴ്ച രാത്രി 9.30 മണിയോടെ തകര്‍ന്നത്. കടയുടെ മേല്‍ക്കൂര അപ്പാടെ നിലംപൊത്തുകയായിരുന്നു. കടയുടമ പി.വി. മുരളീധരനും ജീവനക്കാരന് ദാമോദരനും തത്സമയം കടയിലുണ്ടായിരുന്നു.
മേല്‍ക്കൂര തകരുമ്പോള്‍ ഉടന്‍ തന്നെ കെട്ടിടത്തിനകത്ത് നിന്നും ഇരുവരും ഇറങ്ങിയോടിയതിനാല്‍ അപകടം സംഭവിച്ചില്ല. വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.

Keywords: Nileshwaram, Building, Destroy, Kanhangad, Kasaragod, Kerala, Malayalam news