city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് രണ്ട് ലക്ഷം കോഴവേണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ്

പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് രണ്ട് ലക്ഷം കോഴവേണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ്
കാഞ്ഞങ്ങാട്: ജില്ലാ കോടതിയില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായ കോണ്‍ഗ്രസ് നേതാവിനോട് കേരളാ കോണ്‍ഗ്രസ് എം നേതാവ് രണ്ട് ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടത് വിവാദമായി.
ജില്ലാ കോടതിയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറും അഡീഷണല്‍ ഗവ. പ്ലീഡര്‍മാരുമായ രാജപുരം, മാലക്കല്ല് സ്വദേശിയും യൂത്ത് ഫ്രണ്ട് മുന്‍ ജില്ലാ സെക്രട്ടറിയുമായ അഡ്വ. എം സുധീര്‍(അതിവേഗ കോടതി ഒന്ന്), കേരളാ കോണ്‍ഗ്രസ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയംഗം അഡ്വ. തോമസ് ഡിസൂസ(അതിവേഗ കോടതി മൂന്ന്്), കോണ്‍ഗ്രസ് നേതാവ് ചെറുവത്തൂരിലെ അഡ്വ. ഗംഗാധരന്‍ കുട്ടമത്ത്(അതിവേഗ കോടതി മൂന്ന്), കോണ്‍ഗ്രസ് നേതാവ് ചിറ്റാരിക്കാലിലെ അഡ്വ. ജോസഫ് ജോര്‍ജ്ജ് മുത്തോലി(മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈം), യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. വിനോദ് കുമാര്‍( ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കാസര്‍കോട്), എന്നിവരെ നിയമിച്ച് കഴിഞ്ഞ 15 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇവരൊക്കെ ചുമതലയേല്‍ക്കുകയും ചെയ്തു. ഇതിനിടെ എ പി പിയായി നിയമിതനായ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകനോട് നിയമനത്തിന് രണ്ട് ലക്ഷം രൂപ ലഭിക്കണമെന്നാവശ്യപ്പെട്ട് ഒരു കേരളാ കോണ്‍ഗ്രസ് നേതാവ് രംഗത്ത് വന്നത്. പണം കിട്ടിയില്ലെങ്കില്‍ നിയമ വകുപ്പിനെ സ്വാധീനിച്ച് നിയമനം റദ്ദാക്കുമെന്നും ഭീഷണി മുഴക്കിയത്രെ. കെ പി സി സി പ്രസിഡണ്ടിന്റെ ശിപാര്‍ശ പ്രകാരമാണ് താന്‍ എപിപിയായി നിയമിതനായതെന്ന് അഭിഭാഷകന്‍ കേരളാ കോണ്‍ഗ്രസ് നേതാവിനെ അറിയിച്ചുവെങ്കിലും തങ്ങളുടെ പാര്‍ട്ടിയുടെ കൂടെ പിന്തുണയോടെയാണ് നിയമനമെന്നാണ് കേരളാ കോണ്‍ഗ്രസ് നേതാവിന്റെ വാദം. പണം ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അഭിഭാഷകന്റെ ഓഫീസിലെത്തി നേതാവ് ബഹളം വെച്ചതായും പറയുന്നു.

Keywords: Kasaragod, Kanhangad, Court, Public prosicuter.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia