ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ഗുരുതരം
Jan 28, 2013, 20:11 IST
File photo |
ഞായറാഴ്ച രാത്രി 9 മണിയോടെ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. അനിലും മനോജും സഞ്ചരിക്കുകയായിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടന്‍ തന്നെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
Keywords: Bike, Accident, Youths, Injured, Nileshwaram, Kanhangad, Kasaragod, Kerala, Malayalam news