കാമുകന്‍മാര്‍ക്കൊപ്പം വീടുവിട്ട ഇരട്ട സഹോദരിമാരുടെ മക്കളെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി
Jan 5, 2015, 13:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 05.01.2015) കാമുകന്മാര്‍ക്കൊപ്പം വീടുവിട്ട ഇരട്ട സഹോദരിമാരുടെ പെണ്‍മക്കളെ കണ്ടെത്തുന്നതിന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചന്തേര പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉദിനൂരിലെ പത്മനാഭന്റെ മകള്‍ അനുപമ (20), രാജന്റെ മകള്‍ ആതിര (22) എന്നിവരാണ് കഴിഞ്ഞ ദിവസം വീടുവിട്ടത്. ഈയടുത്താണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
അനുപമ മാവിലകടപ്പുറത്തെ രാജേഷ് എന്ന യുവാവിനോടൊപ്പവും ആതിര മാവിലകടപ്പുറത്തെ നിധിനോടൊപ്പവുമാണ് വീടുവിട്ടത്. അനുപമയുടെയും ആതിരയുടെയും അമ്മമാര്‍ ഇരട്ട സഹോദരിമാരാണ്. അടുത്തടുത്ത വീടുകളിലാണ് ഇവര്‍ താമസം.
ഉദിനൂര്‍ ക്ഷേത്ര പാലക ക്ഷേത്രത്തിലെ തിരുവാതിരയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്നുമിറങ്ങിയത്. ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കാമുകന്‍മാര്‍ക്കൊപ്പം വീടുവിട്ടതായി വ്യക്തമായത്.
പോലീസിന്റെ അന്വേഷണത്തില്‍ ഇരുവരും ചോറ്റാനിക്കരയിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചോറ്റാനിക്കരയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

Keywords : Trikaripure, Love, Kasaragod, Kanhangad, Police, Investigation, Sisters, Eloped, Anupama, Athira.