ചീട്ടുകളി: രണ്ടു പേര് പിടിയില്‍
May 19, 2012, 12:00 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് കടപ്പുറത്ത് പണംവച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പഴയകടപ്പുറത്തെ അസിനാര്‍ (32), മുറിയനാവിയിലെ മുസ്തഫ (37) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് അഡീ. എസ്ഐ എംടി മൈക്കിള്‍ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം 4.15 മണിയോടെ ഹൊസ്ദുര്‍ഗ് കടപ്പുറത്ത് നാലംഗ സംഘം പണംവെച്ച് ചീട്ടുകളിക്കുമ്പോഴാണ് പോലീസ് റെയ്ഡ് നടത്തിയത്. രണ്ടുപേര്‍ പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടു. 1100 രൂപ പിടിച്ചെടുത്തിട്ടുണ്ട്.
Keywords: kasaragod, Kanhangad, Arrest, Police