വ്യാപാരിയെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍
Feb 3, 2012, 17:41 IST
ബേക്കല്‍: ഉദുമ മാങ്ങാട് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി വ്യാപാരിയെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് വീഴ്ത്തുകയും കട തകര്‍ക്കുകയും ചെയ്ത കേസില്‍ രണ്ട് പ്രതികളെ കൂടി ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.
മാങ്ങാട്ടെ പരേതനായ ബമ്പന്റെ മകനും ടെമ്പോ ഡ്രൈവറുമായ എം മണികണ്ഠന്‍(29), മാങ്ങാട് കെട്ടിന്റുള്ളില്‍ പരേതനായ കുഞ്ഞികൃ ഷ്ണന്റെ മകന്‍ പി ശ്രീകാന്ത്(20) എന്നിവരെയാണ് ബേക്കല്‍ എസ് ഐ, ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ബാര കെ എം ഹൗസിലെ അന്ത്രുവിന്റെ മകനും വ്യാ പാരിയുമായ ഹസൈനാറാ (38)ണ് അക്രമത്തിനിരയായത്.
Keywords: Merchant attack case, Arrest, Kanhangad, Kasaragod
മാങ്ങാട്ടെ പരേതനായ ബമ്പന്റെ മകനും ടെമ്പോ ഡ്രൈവറുമായ എം മണികണ്ഠന്‍(29), മാങ്ങാട് കെട്ടിന്റുള്ളില്‍ പരേതനായ കുഞ്ഞികൃ ഷ്ണന്റെ മകന്‍ പി ശ്രീകാന്ത്(20) എന്നിവരെയാണ് ബേക്കല്‍ എസ് ഐ, ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ബാര കെ എം ഹൗസിലെ അന്ത്രുവിന്റെ മകനും വ്യാ പാരിയുമായ ഹസൈനാറാ (38)ണ് അക്രമത്തിനിരയായത്.
ഇക്കഴിഞ്ഞ ജനുവരി 4 ന് വൈകുന്നേരം മണികണ്ഠന്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘം ഹസൈനാറിന്റെ മാങ്ങാട്ടുള്ള സിഡി കടയില്‍ അതിക്രമിച്ച് കടക്കുകയും ഹസൈനാറിനെ ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തുകയുമായിരുന്നു. ഇതിന് ശേഷം സംഘം കട പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തു. ഇത് മൂലം 50,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. വൈകുന്നേരം 5 മണിക്ക് ഹസൈനാര്‍ കടയടച്ച ശേഷം ബേര്‍ക്കയില്‍ വോളിബോള്‍ കളിക്കാന്‍ പോകുകയും രാത്രി 7.30 മണിയോടെ വീണ്ടും കടതുറക്കുകയുമായിരുന്നു. ഇതിനിടെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ ഹസൈനാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഹസൈനാറിന്റെ പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസെടുത്ത പോലീസ് മറ്റ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.