പോലീസിനെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ റിമാന്‍ഡില്‍
Aug 9, 2012, 14:29 IST
കാഞ്ഞങ്ങാട്: പോലീസിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഉദുമ എരോലിലെ കെ വിനോദ് (32), പാക്യാരയിലെ കെ കുഞ്ഞിരാമന്‍ (43) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാന്‍ഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.
2012 ആഗസ്ത് 3 ന് പാലക്കുന്നില്‍ നിരോധനാജ്ഞ നിലനില്‍ക്കെ നൂറോളം വരുന്ന സി പി എം പ്രവര്‍ത്തകര്‍ റോഡില്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം റോഡില്‍ നിന്നും മാര്‍ഗ തടസ്സം നീക്കുന്നതിനിടെ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. പോലീസുകാരായ ശ്രീജിത്ത്, ഷിന്റോ എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.
സി പി എം പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതിരുന്നതിനെ തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗം നടത്തുകയും ലാത്തി വീശുകയും ചെയ്തു. ഇതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. പോലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും മറ്റ് പ്രതികള്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.

Keywords: Police, Attack, Case, Accused, Remanded, Hosdurg, Court, Kanhangad, Kasaragod