കുട്ടിക്കുറ്റവാളികളും കുട്ടിസഹായിയും ജുവൈനല്‍ ഹോമില്‍
Jul 31, 2015, 16:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/07/2015) ബാലസദനത്തില്‍ നിന്ന് ആയയുടെ 8,000 രൂപയും സിം കാര്‍ഡുമെടുത്ത് പോയ ഇരട്ടക്കുട്ടികളെയും ഇവരെ മോഷണത്തിന് പ്രേരിപ്പിച്ച കുട്ടിയെയും ജുവൈനല്‍ കോടതി പരവനടുക്കം ജുവൈനല്‍ ഹോമില്‍ പാര്‍പ്പിച്ചു. കണ്ണൂര്‍ സ്വദേശികളായ ഇരട്ടക്കുട്ടികളെയും മറ്റൊരു കുട്ടിയെയുമാണ് ജുവൈനല്‍ ഹോമില്‍ പാര്‍പ്പിച്ചത്.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് അമ്മയോടൊപ്പം ഇരട്ടക്കുട്ടികള്‍ ബാലസദനത്തിലെത്തിയത്. ജീവിക്കാന്‍ വഴിയില്ലെന്നും കുട്ടികളുടെ തുടര്‍ പഠനം വഴിമുട്ടി നില്‍ക്കുകയാണെന്നും പറഞ്ഞ അമ്മ കുട്ടികളെ ബാലസദനത്തില്‍ പാര്‍പ്പിക്കാന്‍ അപേക്ഷിക്കുകയായിരുന്നു. ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ പിറ്റേന്ന് എത്തിച്ചു തരാമെന്ന് ഉറപ്പ് നല്‍കിയതിനാല്‍ കുട്ടികളെ ബാലസദനം നടത്തിപ്പുകാര്‍ അവിടെ താമസിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ പിറ്റേന്ന് രാവിലെ 12 മണിയോടെ ഇരട്ടക്കുട്ടികള്‍ സിം കാര്‍ഡും എട്ടായിരം രൂപയും തട്ടിയെടുത്ത് ബാലസദനത്തില്‍ നിന്നും മുങ്ങുകയായിരുന്നു.
ബാലസദനത്തില്‍ നിന്നും മുങ്ങിയ ഇവര്‍ നേരെ പോയത് വീട്ടിലേക്കായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് ഇവരുടെ വീടുമായി ബന്ധപ്പെടുകയും ഹൊസ്ദുര്‍ഗ് സിഐ മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. തുടര്‍ന്നാണ്
കുട്ടികള്‍ പോലീസില്‍ ഹാജരായത്.
Related News:
Keywords: Kasaragod, Kerala, Kanhangad, Students, Robbery, Twins and aide in Juvenal home.
Advertisement: