എ പ്ളസ് നിറവില്‍ ഇരട്ട സഹോദരിമാര്‍
Apr 26, 2012, 22:20 IST
കാഞ്ഞങ്ങാട്: മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് വിജയം നേടി ഇരട്ട സഹോദരികള്‍ വെള്ളിക്കോത്ത് സ്കൂളിന്റെ അഭിമാനമായി. ബേക്കല്‍ എഎല്‍പിഎസിലെ അധ്യാപക ദമ്പതികളായ പെരികമന ഇല്ലത്തെ ശ്രീധരന്‍ നമ്പൂതിരിയുടെയും എന്‍ എന്‍ അപര്‍ണയുടെയും മക്കളായ ഇരട്ട സഹോദരികളാണ് എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയത്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികളായ പി എസ് ഗായത്രി, പി എസ് ഗോപിക എന്നിവര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടി.
പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇരുവരും മികവ് പുലര്‍ത്തിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ നടന്ന മാത്സ് പ്രോജക്ടില്‍ ഇരുവരും ബി ഗ്രേഡ് നേടി. സ്കൂളില്‍ നടന്ന മോക് പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായി മികച്ച പാര്‍ലമെന്റേറിയനായി ഗോപിക തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്കൂളില്‍ 155 പേര്‍ പരീക്ഷയെഴുതിയതില്‍ 154 പേരും വിജയിച്ചു.

Keywords: Twin sisters, Gayathri, Gopika, SSLC, A+, Bellikoth, Kanhangad, Kasaragod