കുടിവെള്ളപദ്ധതിക്ക് പ്രയത്‌നിച്ച ഊരുമൂപ്പനെയും പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെയും ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; പ്രതിഷേധവുമായി ആദിവാസികള്‍
Aug 21, 2015, 12:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21/08/2015) പട്ടിക വര്‍ഗ്ഗ ഊരില്‍ കുടിവെള്ള പദ്ധതി കൊണ്ടുവരാന്‍ പ്രയത്‌നിച്ച മുന്‍ ഊരുമൂപ്പനെ ഉദ്ഘാടനത്തിനു ക്ഷണിക്കാത്തതില്‍ ഊരുകളില്‍ ആദിവാസികളുടെ പ്രതിഷേധം ശക്തമായി. വെസ്റ്റ് എളേരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് താലോലപൊയില്‍ പട്ടിക വര്‍ഗ്ഗ ഊരിലാണ് സംഭവം. 2013 ന് അന്നത്തെ ഊരുമൂപ്പന്‍ ബാലന്‍ താലോലപ്പൊയില്‍ ജലസേചന വകുപ്പ് മന്ത്രിക്ക് കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത ചൂണ്ടിക്കാട്ടി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഉടന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും പദ്ധതിക്ക് 14 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതിന്റെ നിര്‍മ്മാണ കമ്മറ്റിയില്‍ മുന്‍ ഊരുമൂപ്പന്‍ എന്ന പരിഗണന പോലും നല്‍കാതെ ചില കോക്കസുകളെ ഉള്‍പ്പെടുത്തി കമ്മിറ്റിയുണ്ടാക്കിയെന്നാണ് ആക്ഷേപം.
ഇതിന് മുമ്പ് ഊരില്‍ നിര്‍മ്മിച്ച കമ്യൂണിറ്റിഹാളിന്റെയും ശ്മശാനത്തിന്റെ നിര്‍മ്മാണത്തിലേയും നടത്തിപ്പില്‍ നടന്ന വന്‍ ക്രമക്കേടുകള്‍ ബാലന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കലായിരുന്നു ഈ അവഗണനയെന്ന്് ഒരുവിഭാഗം കുറ്റപ്പെടുത്തി.. മാത്രമല്ല പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജാനുവിനെപ്പോലും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല. വികസനത്തില്‍പോലും അന്ധമായ ജാതി രാഷ്ട്രീയം നിലനില്‍ക്കുന്നു എന്നും ആരോപണമുണ്ട്. നോട്ടീസില്‍ പേരില്ലാത്തവര്‍ പോലും പ്രസംഗവേദിയില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഈ പദ്ധതിക്ക് സ്ഥലം സൗജന്യമായി വിട്ടുനല്‍കിയ ഊരുനിവാസി ഭാസ്‌ക്കരന്റെ പേര് ഉദ്ഘാടന നോട്ടീസില്‍ ഇല്ലാത്തത് സ്ത്രീകള്‍ അടക്കം ഊരുനിവാസികള്‍ ചോദ്യം ചെയ്തപ്പോള്‍ ഗത്യന്തരമില്ലാതെ എവിടെ നിന്നോ കൊണ്ടുവന്ന പൊന്നാട അണിയിച്ച് സംഘാടകര്‍ തടിതപ്പുകയായിരുന്നു.
2007 സെപ്തംബര്‍ 13ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച തദ്ദേശ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനത്തിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ പതിനെട്ടാമത്തെ നിര്‍ദ്ദേശമാണ് തീരുമാനം എടുക്കല്‍ എന്ന നിര്‍ദ്ദേശം. ഇതില്‍ പറയുന്നത് അദിവാസി ഗോത്രജനതയെ സംബന്ധിച്ചിടത്തോളം അവരെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളെകുറിച്ചും തീരുമാനം എടുക്കുവാനുള്ള അവകാശം ആദിവാസി ഗോത്രജനതയ്ക്കാണ്. അവര്‍ക്ക് അവരുടെ തന്നെ നടപടിക്രമങ്ങളിലൂടെ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുവാനും ആദിവാസികളുടെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതില്‍ പങ്കാളി ആവാനും അവകാശം ഉണ്ട്. ഇതിന്റെ നഗ്‌നമായ ലംഘനമാണ് ആദിവാസികള്‍ അല്ലാത്തവര്‍ ഊരുകളില്‍ നുഴഞ്ഞുകയറി അവരുടെ പദ്ധതികളില്‍ കൈകടത്തി അവരുടെ ചിന്താഗതികളേയും ഒത്തൊരുമയേയും ഭിന്നിപ്പിക്കുവാന്‍ രാഷ്ട്രീയം കലര്‍ത്തുന്നതെന്നാണ് വിമര്‍ശനം.
ഉദ്ഘാടനത്തിന് കൊഴുപ്പേകാന്‍ പായസവിതരണത്തിനുവേണ്ടി ഊരുകളില്‍ നിന്ന് പണം പിരിച്ചിരുന്നു. എന്നാല്‍ പായസം നല്‍കാതെ ലഡുനല്‍കി പണം തട്ടിയതും ഉദ്ഘാടന പരിപാടി രാഷ്ട്രീയ പരിപാടിയാക്കിയതിലും ഊരുനിവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്. കുടിവെള്ളം ഭരണഘടനാപരമായ അവകാശമാണ്. അത് നല്‍കേണ്ടത് ജനാധിപത്യ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വവും കടമയുമാണ്. അല്ലാതെ തങ്ങളുടെ പോക്കറ്റിലെ പണവും പാര്‍ട്ടി ഫണ്ടും ഉപയോഗിച്ച് ആദിവാസികള്‍ക്ക് സൗജന്യമായി ദാനം ചെയ്യുന്നതല്ലെന്നും തിരിച്ചറിയുന്നവരാണ് ഇപ്പോള്‍ വളര്‍ന്നുവരുന്ന തദ്ദേശീയ ജനതയെന്ന് ആദിവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: Kasaragod, Kerala, Kanhangad, Water Supply project, Cash, Committee, Inauguration, Tribal protest in west Eleri.
Advertisement: