വീട്ടില്‍ കല്യാണം ക്ഷണിക്കാനെത്തിയവരുടെ കാറിന് മുകളില്‍ ആല്‍മരം വീണു
Aug 3, 2014, 17:16 IST
നീലേശ്വരം: (www.kasargodvartha.com 03.08.2014) വീട്ടില്‍ കല്യാണം ക്ഷണിക്കാനെത്തിയവര്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ കൂറ്റന്‍ ആല്‍മരക്കൊമ്പ് പൊട്ടിവീണു. നിമിഷങ്ങളുടെ വ്യത്യാസത്തിനാണ് ദുരന്തം വഴിമാറിയത്. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൊതുജനവായനശാലയ്ക്കു സമീപത്തെ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ പി. ചന്തൂട്ടി നായരുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിന് മുകളിലാണ് മരക്കൊമ്പ് വീണത്.
ബന്ധുവിന്റെ വിവാഹം ക്ഷണിക്കാനെത്തിയ കാഞ്ഞങ്ങാട് ബല്ല നാരംതട്ട വീട്ടിലെ പി. അജയന്‍, മിനി ലോറി ഡ്രൈവര്‍ വി. സജിത് എന്നിവര്‍ കാറില്‍ നിന്നിറങ്ങി വീട്ടില്‍ കയറുന്നതിനിടെയാണ് വന്‍ ശബ്ദത്തോടെ മരം പൊട്ടിവീണത്. കോട്ടം ക്ഷേത്രത്തിനു മുന്‍വശത്തെ ആലിന്റെ കൊമ്പാണ് പൊട്ടിയത്. ഓടിക്കൂടിയവര്‍ മരക്കൊമ്പ് വെട്ടിമാറ്റി. കാറിന്റെ വശങ്ങളിലെ ഡോറും ചില്ലും തകര്‍ന്നു. 55,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Also Read:
മേതില്‍ ദേവികയെ വിവാഹം ചെയ്ത മുകേഷിനെ കുടുക്കാന്‍ സരിത വീണ്ടും കേരളത്തില്‍
Keywords : Nileshwaram, Kasaragod, Kanhangad, Kerala, Car, Marriage, Rtd. Police.