റോഡിലേക്ക് ചാഞ്ഞ മരച്ചില്ലകള്‍ വാഹന ഗതാഗതത്തിന് ഭീഷണിയാകുന്നു
Jun 5, 2012, 16:36 IST
കാഞ്ഞങ്ങാട്: നഗരഭാഗങ്ങളിലും മലയോര പ്രദേശങ്ങളിലും റോഡിലേക്ക് ചാഞ്ഞ മരച്ചില്ലകള്‍ വാഹനഗതാഗതത്തിന് ഭീഷണിയാകുന്നു. കുന്നുമ്മലില്‍ റോഡിലേക്ക് ചാഞ്ഞ മരശിഖരങ്ങള്‍ വലിയ വാഹനങ്ങളുടെ ഗതഗതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ബസ്സുകളും ലോറികളും മരച്ചില്ലകളില്‍തട്ടി കടന്നുപോകുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ബസ്സുകേളുടെ സൈഡ് സീറ്റുകളില്‍ ഇരിക്കുന്ന യാത്രക്കാര്‍ക്ക് ശിഖരങ്ങള്‍ ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയാണ്.
മലയോര പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിലും മരച്ചില്ലകള്‍ വാഹന ഗതാഗതത്തെ പ്രതികൂലമായി ബാധിക്കുകയാണ്. റോഡരികിലുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റി വാഹന ഗതാഗതത്തിന് സുഗമമായ സാഹചര്യം ഒരുക്കികൊടുക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ല. കാവര്‍ഷം തുടങ്ങിയതോടെ റോഡരികിലുള്ള പല മരങ്ങളും മരച്ചില്ലകളും പൊട്ടിവീഴാവുന്ന അവസ്ഥയിലാണുള്ളത്. വൈദ്യുതി ലൈനുകള്‍ക്കും മരച്ചില്ലകള്‍ കടുത്ത ഭീഷണി തന്നെയാണ്. പൊട്ടിവീഴുന്ന ശിഖരങ്ങള്‍ വൈദ്യുതിലൈനുകള്‍, റോഡില്‍ വീഴാന്‍ കാരണമാകുന്നുണ്ട്. പൊട്ടിയ വൈദ്യുതി കമ്പികളില്‍ ചവിട്ടിയാല്‍ കാല്‍നടയാത്രക്കാര്‍ക്കും ദുരന്തം സംഭവിക്കും.
3വാഹനങ്ങളും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അപകടത്തില്‍പെടാനുള്ള സാധ്യതയേറെയാണ്. റോഡുകളില്‍ വളവുള്ള ഭാഗങ്ങളില്‍ ചില്ലകള്‍ ചാഞ്ഞ് നില്‍ക്കുന്നത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പരസ്പരം കാണാനാകാത്ത സ്ഥിതിയുണ്ടാക്കുന്നു. റോഡരികില്‍ ചാഞ്ഞ്‌നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും വെട്ടി നീക്കിസുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ അധികാരികള്‍ നടപടികൈക്കൊള്ളണമെന്ന ആവശ്യം ശക്തമാവുകയാണ്.
Keywords: Kanhangad, Vehicle, Road, Kasaragod, Tree