ട്രഷറി അക്രമ കേസ്; ഏഴ് സി.പി.എം നേതാക്കള്‍ റിമാന്‍ഡില്‍
Nov 17, 2012, 17:00 IST
കാഞ്ഞങ്ങാട്: തളിപ്പറമ്പിലെ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് നടന്ന പ്രകടനത്തിനിടെ നഗരസഭ-ട്രഷറി ഓഫീസുകള്‍ക്ക് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിലെ ഏഴ് പ്രതികളെ കൂടി വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
സി.പി.എം ബല്ലാ ലോക്കല്‍ സെക്രട്ടറി കെ.വി.രാഘവന്‍, ഡി.വൈ.എഫ്.ഐ ബല്ലാ വില്ലേജ് പ്രസിഡണ്ട് വിപിന്‍, അടോട്ടെ രാജീവന്‍, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ രവീന്ദ്രന്‍ പുതുക്കൈ, വി.എം. കൃഷ്ണന്‍, വിനോദ് മണലില്‍, അലാമിപ്പള്ളിയിലെ വിജയ കുമാര്‍ എന്നിവരെയാണ് വെളളിയാഴ്ച വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഈ കേസിലെ 13 പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ എട്ട് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചതും അഞ്ച് പേരെ റിമാന്റ് ചെയ്തതും ചോദ്യം ചെയ്ത് കൊണ്ട് കോടതി പരിസരത്ത് പ്രതിഷേധ പോസ്റ്ററുകള്‍ ഉയര്‍ന്നത് വിവാദത്തിന് കാരണമായിരുന്നു.
പി.ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയ സി.പി.എം-സി.ഐ.ടി.യു-ഡി.വൈ.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിന്റെയും ട്രഷറി ഓഫീസിന്റെയും ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുകയും അക്രമം തടയാന്‍ ശ്രമിച്ച പോലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
നേതാക്കളും പ്രവര്‍ത്തകരും അടക്കം 20 പേര്‍ക്കും കണ്ടാലറിയാവുന്ന അഞ്ഞൂറുപേര്‍ക്കുമെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നത്. വെള്ളിയാഴ്ച അറസ്റ്റിലായ ഏഴ് പേരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് ഹൈക്കോടതി ഇവര്‍ക്ക് നിര്‍ദേശം നല്‍കിയത്.

Keywords: CPM, Leader, Arrest, Remand, Treasury, Attack, Case, Kanhangad, Kasaragod, Kerala, Malayalam news