അരയിയില്‍ വൈദ്യുതി ട്രാന്‍സ്ഫോര്‍മറിന് സാമൂഹ്യ ദ്രോഹികള്‍ കേടുവരുത്തി
Mar 15, 2012, 16:25 IST
കാഞ്ഞങ്ങാട്: അരയിയില്‍ ബുധനാഴ്ച രാത്രി വൈദ്യുതി ട്രാന്‍സ്ഫോര്‍മറിന് സാമൂഹ്യ ദ്രോഹികള്‍ കേട് വരുത്തി. ട്രാന്‍സ്ഫോര്‍മറിന്റെ ലൈനുകള്‍ മുറിച്ചുമാറ്റുകയും കമ്പിവേലി തകര്‍ക്കുകയും ബള്‍ബുകള്‍ ഊരി നശിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അരയിയിലും പരിസരങ്ങളിലും വൈദ്യുതി വിതരണം പൂര്‍ണ്ണമായും നിലച്ചു. ബുധനാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ അരയി പ്രദേശം ഇരുട്ടില്‍ തന്നെയായിരുന്നു. വൈദ്യുതി ഉപഭോക്താക്കളായ കുടുംബങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തിയ സാമൂഹ്യദ്രോഹികളുടെ ചെയ്തികള്‍ക്കെതിരെ ജനരോഷം ശക്തമാണ്.മദ്യലഹരിയില്‍ സാമൂഹ്യ വിരുദ്ധര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘത്തിന്റെ പ്രവര്‍ത്തനം അരയിയില്‍ സജീവമാണ്.
Keywords: Transformer, Kanhangad, Kasaragod