ആരോഗ്യവകുപ്പ് ജീവനക്കാരനെ സ്ഥലംമാറ്റിയത് റദ്ദാക്കി
Feb 15, 2012, 10:30 IST
കാഞ്ഞങ്ങാട്: ജനകീയാസൂത്രണ പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനായ ആരോഗ്യവകുപ്പ് ജീവനക്കാരനെ രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റിയ നടപടി സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ റദ്ദാക്കി. കോടോം- ബേളൂര്‍ പഞ്ചായത്തിലെ ജനകീയാസൂത്രണ നിര്‍വഹണോദ്യാഗസ്ഥനും എണ്ണപ്പാറ പ്രാഥമികാരോഗ്യകേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടടറുമായ എം വി സുരേഷ്ബാബുവിനെ പഞ്ചായത്തംഗത്തിന്റെ വ്യാജപരാതിയില്‍ വോര്‍ക്കാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് സ്ഥലംമാറ്റിയ നടപടിയാണ് റദ്ദാക്കിയത്.
അന്യായ സ്ഥലംമാറ്റത്തിനെതിരെ പഞ്ചായത്ത് ഭരണസമിതിയും എന്‍ജിഒ യൂണിയനും കുടുംബശ്രീ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
അന്യായ സ്ഥലംമാറ്റത്തിനെതിരെ പഞ്ചായത്ത് ഭരണസമിതിയും എന്‍ജിഒ യൂണിയനും കുടുംബശ്രീ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.