പ്രേരക്മാര്‍ക്ക് പരിശീലനം നല്കി
Feb 2, 2012, 07:30 IST
കാഞ്ഞങ്ങാട്: ഡയറ്റ് നേതൃത്വത്തില്‍ ജില്ലയിലെ തുടര്‍വിദ്യാഭ്യാസ പ്രേരക്മാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. എ സി കണ്ണന്‍നായര്‍ സ്മാരക ഹാളില്‍ നഗരസഭാ വൈസ് ചെയര്മാന് പ്രഭാകരന് വാഴുന്നോറടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ടി വി ശൈലജ അധ്യക്ഷയായി. വിവിധ വിഷയങ്ങളില്‍ പ്രശാന്ത്, സുരേഷ് കൊക്കോട്, കെ ബി സതീഷ്, ദേശാഭിമാനി ബ്യൂറോ ചീഫ് എം ഒ വര്‍ഗീസ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ജലജാക്ഷി, ഗംഗാധരന് നായര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. നീലേശ്വരം, പരപ്പ ബ്ലോക്കുകളിലെയും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെയും പ്രേരക്മാര്‍ പങ്കെടുത്തു. ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍ സ്വാഗതം പറഞ്ഞു.
Keywords: Preraks, Training, Kanhangad, Kasaragod