പഴയ രാജകുടുംബ പാരമ്പര്യം ഓര്‍മിപ്പിച്ചൊരു കുടുംബ സംഗമം
Dec 29, 2014, 14:07 IST
വെള്ളിക്കോത്ത്: (www.kasargodvartha.com 29.12.2014) പഴയ രാജകുടുംബ പാരമ്പര്യം ഓര്‍മിപ്പിച്ചൊരു കുടുംബ സംഗമം. വെള്ളിക്കോത്ത് പുറവങ്കര ചെട്ടിവളപ്പില്‍ കുടുംബമാണ് പഴയ രാജകുടുംബ പാരമ്പര്യം ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ കഥകളിയോട് കൂടി കുടുംബ സംഗമം സംഘടിപ്പിച്ചത്.
പടിക്കാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മുതിര്‍ന്ന അംഗം പി. ഗംഗാധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. നായര്‍ മാവുങ്കാല്‍ അധ്യക്ഷത വഹിച്ചു. പി. മുരളീധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു.
കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വൈകിട്ട് കോട്ടക്കല്‍ ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച കര്‍ണശപഥം കഥകളിയും അരങ്ങേറി. കഥകളിയില്‍ പ്രധാന വേഷമായ കര്‍ണന്റെ വേഷമിട്ടത് കുടുംബാംഗം കൂടിയായ ഉണ്ണികൃഷ്ണനാണെന്ന പ്രത്യേകതയും സംഗമത്തിനുണ്ടായി. സംഘമത്തില്‍ 300 -ല്‍ പരം അംഗങ്ങള്‍ സംഗമിച്ചു.

Keywords : Family-meet, Kasaragod, Kanhangad, Kerala, Vellikkoth.